വർഷങ്ങൾക്ക് ശേഷം പള്ളി അറകളിലെത്തിയവർക്ക് ആനന്ദാശ്രു ; പെരുന്നാൾ ദിനത്തിൽ വേറിട്ട പുണ്യ പ്രവൃത്തിയുമായി പാനൂരിലെ 'സ്റ്റിംസ്'

വർഷങ്ങൾക്ക് ശേഷം  പള്ളി അറകളിലെത്തിയവർക്ക് ആനന്ദാശ്രു ; പെരുന്നാൾ ദിനത്തിൽ വേറിട്ട പുണ്യ പ്രവൃത്തിയുമായി പാനൂരിലെ 'സ്റ്റിംസ്'
Jun 18, 2024 12:55 PM | By Rajina Sandeep

പാനൂർ(www.panoornews.in)  ശാരീരിക അവശതകളാൽ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപോയവർക്ക് പെരുന്നാൾ ദിനത്തിൽ പള്ളിയിൽ പ്രാർത്ഥനയ്ക്ക് അവസരമൊരുക്കി സ്റ്റിംസ് പ്രവർത്തകർ.

വർഷങ്ങളായി പള്ളിയിൽ പോകാൻ കഴിയാതെ മാനസികമായി പ്രയാസം അനുഭവിക്കുന്നവർക്കാണ് പാനൂർ സ്റ്റിംസ് തുണയായത്. ഇഖ്റഅ ഖുർആൻ കോളേജിനോട് ചേർന്നുള്ള പള്ളിയാണ് വേറിട്ട ഈദ് നമസ്കാരത്തിന് വേദിയായത്.

രോഗാവസ്ഥ കാരണം പള്ളിയിൽ പോവാൻ കഴിയാതെ മാനസിക പ്രയാസം അനുഭവിക്കുന്നവർക്കാണ് സ്റ്റിസ് തുണയായത്.

പെരുന്നാൾ ദിനത്തിൽ പള്ളികളിൽ നടക്കുന്ന ജമാഅത്ത് നിസ്കാരങ്ങളിൽ പങ്കെടുക്കുക എന്നുള്ളത് ഏതൊരു വിശ്വസിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്.

എന്നാൽ ശാരീരിക അവശതകൾ കാരണം പള്ളികളിൽ പോവാൻ കഴിയാതിരുന്നവർക്ക് കൈത്താങ് ആവുകയായിരുന്നു സ്റ്റിസ്. പാലിയേറ്റീവ് വളണ്ടിയർമാരെ കണ്ടുമുട്ടുമ്പോഴെല്ലാം ഇവർ തങ്ങളുടെ സങ്കടം പങ്കുവെക്കാൻ തുടങ്ങിയപ്പോഴാണ് ഇങ്ങനെ ഒരു ആശയം തോന്നിയതെന്നു സ്റ്റിംസ് സിക്രട്ടറി പി.കെ.ഷാഹുൽ ഹമീദ് പറഞ്ഞു.

വിശ്വാസികൾ ആഘോഷ പൂർവ്വം പെരുന്നാൾ നിസ്കാരത്തിൽ പങ്കു കൊള്ളുമ്പോൾ , ഞങ്ങൾക്കും അവസരം ഒരുക്കണമെന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പാനൂർ ഇഖ്റഅ ഖുർആൻ കോളേജ് മസ്ജിദിൽ ഇവർക്ക് വേണ്ടി മാത്രമായി പെരുന്നാൾ നിസ്കാരം ഒരുക്കിയത്.

ശാരീരിക ബുദ്ധിമുട്ടുകളാൽ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളിൽ നിന്നും മാറി നിൽക്കാൻ വിധിക്കപ്പെട്ട അവരുടെ സന്തോഷത്തിന് കാരണക്കാരാകാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യം ഉണ്ടെന്നും സ്റ്റിംസ് മണ്ഡലം കോ ഓർഡിനേറ്റർ ബേങ്കിൽ ഹനീഫയും പറഞ്ഞു.

ഉസ്താദ് സമീർ സഖാഫി പുല്ലൂക്കര പെരുന്നാൾ ഖുതുബ നിർവഹിച്ചു മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി പി എ സലാം , സിക്രട്ടറി പി കെ ഷാഹുൽ ഹമീദ് , ഖുർആൻ കോളേജ് ഭാരവാഹികളായ കെ വി നാസർ , ഒപി മുസ്തഫ , സമസ്ത നേതാവ് ഫൈസൽ മാക്കൂൽ പീടിക ,നിബാസ് മുനീർ എന്നിവർ സംസാരിച്ചു ബേങ്കിൽ ഹനീഫ , കെ എം റയീസ് കെ പി അഷ്റഫ് , കുറ്റിക്കണ്ടി മുനീർ , നൗഷാദ് കൊല്ലൻ , ഹിഷാം , ഷബീർ , കെ പി അസീസ് ,നസീർ പാനൂർ, നാസർ സൂര്യ സ്റ്റീൽ എന്നിവർ നേതൃത്വം നൽകി.

Happy tears for those who came to the church after years;'Stims' of Panur with special pious work on the festival day

Next TV

Related Stories
മാഹി ബൈപാസിൽ വീണ്ടും വാഹനാപകടം ; വാഹനം നിർത്തി വിശ്രമിക്കുകയായിരുന്ന  കരിയാട് സ്വദേശിക്ക് ദാരുണാന്ത്യം.

Jun 26, 2024 10:52 PM

മാഹി ബൈപാസിൽ വീണ്ടും വാഹനാപകടം ; വാഹനം നിർത്തി വിശ്രമിക്കുകയായിരുന്ന കരിയാട് സ്വദേശിക്ക് ദാരുണാന്ത്യം.

കരിയാട് എൻ എ എം റോഡിൽ മാരാംവീട്ടിൽ പുത്തൂർ കണ്ണംകോട് കുറൂളിൽ മുഹമ്മദ് നസീറാണ് ദാരുണമായി മരിച്ചത്....

Read More >>
കെ പി മോഹനൻ എംഎൽഎയുടെ സഹോദരൻ അന്തരിച്ചു

Jun 26, 2024 05:13 PM

കെ പി മോഹനൻ എംഎൽഎയുടെ സഹോദരൻ അന്തരിച്ചു

കെ പി മോഹനൻ എംഎൽഎയുടെ സഹോദരൻ...

Read More >>
കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ

Jun 26, 2024 03:32 PM

കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ

മുണ്ടേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ...

Read More >>
വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

Jun 26, 2024 02:49 PM

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ....

Read More >>
Top Stories