കോഴിക്കോട്ട് വീടിനു മുകളിൽ മരം വീണ് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം, കൊച്ചുമകൾക്ക് പരിക്ക്

കോഴിക്കോട്ട് വീടിനു മുകളിൽ മരം വീണ് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം, കൊച്ചുമകൾക്ക് പരിക്ക്
Jun 17, 2024 02:06 PM | By Rajina Sandeep

കോഴിക്കോട്ട്:(www.panoornews.in)  പെരുമണ്ണ അരമ്പച്ചാലിൽ വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. ചിരുതക്കുട്ടി (85) ആണ് മരിച്ചത്. അടുത്ത പറമ്പിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.

വീടിന് പുറത്തുനിൽക്കുകയായിരുന്ന ചിരുതകുട്ടിയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് പന്തീരങ്കാവ് പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടിഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി. പരേതനായ ജോയിയുടെ ഭാര്യയാണ് ചിരുത. താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാരും നാട്ടുകാരും വീടിന് മുകളിൽ വീണ മരം നീക്കാനുള്ള പരിശ്രമത്തിലാണ്. അയൽവാസിയുടെ പറമ്പിലെ മരമാണ് അപകടം വരുത്തിയത്.

Kozhikode accident due to falling tree on house;Elderly dies tragically, granddaughter injured

Next TV

Related Stories
കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ

Jun 26, 2024 03:32 PM

കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ

മുണ്ടേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ...

Read More >>
വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

Jun 26, 2024 02:49 PM

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ....

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 26, 2024 02:04 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

Jun 26, 2024 01:47 PM

യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന്...

Read More >>
വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Jun 26, 2024 01:21 PM

വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയ നാദാപുരത്തെ എക്സൈസ് ഉദ്യോഗസ്ഥന്...

Read More >>
Top Stories