---
title: "വയറിളക്കി യുവതിയുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ കൊക്കെയിൻ; വിഴുങ്ങിയത് 95 ഗുളികകൾ"
english_title: "Cocaine worth 13 crore rupees was removed from the body of the young woman by  her stomach;Swallowed 95 tablets"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215036/cocaine-worth-13-crore-rupees-was-removed-from-the-body-of-the-young-woman-by-her-stomachswallowed-95-tablets"
published_at: "2024-06-26T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bacc2f1d78_667ba8a0b6755_arrest.jpg"
keywords: []
---

# വയറിളക്കി യുവതിയുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്തത് 13 കോടി രൂപയുടെ കൊക്കെയിൻ; വിഴുങ്ങിയത് 95 ഗുളികകൾ

> **Lead Summary:** *** *** കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ടാന്‍സാനിയന്‍ സ്വദേശിനി വെറോനിക്ക അഡ്രേഹെലം നിഡുങ്കുരുവിന്റെ ശരീരത്തില്‍നിന്ന് കൊക്കെയിന്‍ ഗുളികകള്‍ പൂര്‍ണമായും പുറത്തെടുത്തു.

## Article Content

*** *** കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ടാന്‍സാനിയന്‍ സ്വദേശിനി വെറോനിക്ക അഡ്രേഹെലം നിഡുങ്കുരുവിന്റെ ശരീരത്തില്‍നിന്ന് കൊക്കെയിന്‍ ഗുളികകള്‍ പൂര്‍ണമായും പുറത്തെടുത്തു.

1.342 കിലോ വരുന്ന 95 കൊക്കെയിന്‍ ഗുളികകളാണ് പുറത്തെടുത്തത്. ഇതിന് 13 കോടി രൂപ വില വരും. അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന വെറോണിക്കയെ ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൊക്കെയിന്‍ ഗുളികരൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ടാന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെ 16-നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റ് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത്.

ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍നിന്ന് 19 കോടി വിലവരുന്ന 1.945 കിലോ കൊക്കെയിന്‍ പുറത്തെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്.

ഇരുവരില്‍ നിന്നുമായി മൊത്തം 32 കോടി രൂപയുടെ കൊക്കെയിനാണ് പിടികൂടിയിരിക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി പഴവര്‍ഗങ്ങള്‍ നല്‍കി വയറിളക്കിയാണ് കൊക്കെയിന്‍ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215036/cocaine-worth-13-crore-rupees-was-removed-from-the-body-of-the-young-woman-by-her-stomachswallowed-95-tablets)