---
title: "ഓടിക്കൊണ്ടിരിക്കെ ചൊക്ലിയിൽ കാറിന് മുകളിൽ മരം വീണു."
english_title: "While running, a tree fell on the car in Chokli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215054/while-running-a-tree-fell-on-the-car-in-chokli"
published_at: "2024-06-26T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bba28e9d35_byyyyyyyyy.jpg"
keywords: []
---

# ഓടിക്കൊണ്ടിരിക്കെ ചൊക്ലിയിൽ കാറിന് മുകളിൽ മരം വീണു.

> **Lead Summary:** **ചൊക്ലി:** ഓടിക്കൊണ്ടിരിക്കെ ചൊക്ലിയിൽ കാറിന് മുകളിൽ മരം വീണു. ചൊക്ലി കവിയൂർ ബണ്ട് റോഡിൽ കൂറ്റൻ ഇരഞ്ഞിമരമാണ് കാറിനു മുകളിൽ പതിച്ചത്.

## Article Content

**ചൊക്ലി:** ഓടിക്കൊണ്ടിരിക്കെ ചൊക്ലിയിൽ കാറിന് മുകളിൽ മരം വീണു. ചൊക്ലി കവിയൂർ ബണ്ട് റോഡിൽ കൂറ്റൻ ഇരഞ്ഞിമരമാണ് കാറിനു മുകളിൽ പതിച്ചത്.

ഇ. ശരണ്യയുടെ ഉടമസ്ഥയിലുള്ള KL 58 AD 4416 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവർ അദ്ഭുതക രമായി രക്ഷപ്പെട്ടു.

കവിയൂർ രാജൻ സ്മാരക വായനശാലയ്ക്ക് സമീപം മരം കടപുഴകി വൈദ്യുതി ലൈനിൽ വീണു. മേഖലയിൽ പല ഭാഗങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥപി ക്കാൻ കഴിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215054/while-running-a-tree-fell-on-the-car-in-chokli)