Jun 17, 2024 08:18 AM

ചൊക്ലി:(www.panoornews.in)   ഇരിട്ടിയിൽ വാഹന പരിശോധനക്കിടെ 60 കിലോ കഞ്ചാവുമായി ചൊക്ലി സ്വദേശി അറസ്റ്റിൽ ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് KL 29 B 8889 നമ്പർ വെളുത്ത ഫിയറ്റ് കാറിൽ നിന്നും 60 കിലോ കഞ്ചാവ് പിടികൂടിയത്.

ചൊക്ലി മേനപ്രത്തെ കൈതോൽപീടികയിൽ കെ.പി ഹക്കീ(46)മിനെയാണ് വാഹന സഹിതം പിടികൂടിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.കെ വിനോദൻ, കെ.പി പ്രമോദ്, കെ.വി സുരേഷ്, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) ഷൈബി കുര്യൻ, വി.കെ അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി. ശ്രീനിവാസൻ, കെ.രമീഷ്‌, സന്ദീപ് ഗണപതിയാടൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വി. ശരണ്യ എന്നിവരും ഉണ്ടായിരുന്നു.

A native of Chokli was arrested with 60 kg ganja during vehicle inspection in Iriti

Next TV

Top Stories