(www.panoornews.in)റോഡ് മുറിച്ച് കടക്കുന്നതിനിടെ കുതിച്ചു വന്ന കാറിൻ്റെ നിയന്ത്രണം വിട്ടു. കാൽ നടയാത്രക്കാരനെ ഇടിച്ച് റോഡിലേക്ക് തെറിപ്പിച്ചു.
എതിർ ദിശയിൽ വന്ന മറ്റൊരു വാഹനത്തിൻ്റെ ടയറിൽ കുരുങ്ങാതെ അത്ഭുതകരമായി രക്ഷപ്പെടുത്താൻ അപകടം കണ്ട ആളുകളുടെ ശ്രമം. ജീവൻ തിരിച്ചു കിട്ടിയെങ്കിലും ദൃശ്യം ഭീകരം. നാദാപുരം - വടകര സംസ്ഥാന പാതയിൽ പുറമേരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
പുറമേരി ടൗണിലെ വളവ് തിരിഞ്ഞുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
പുറമേരി സ്വദേശിയായ കേളോത്ത് ഗോപാലൻ (60) ആണ് അപകടത്തിൽ പരിക്കേറ്റത്. തലയ്ക്ക് കാലിനും സാരമായി പരിക്കേറ്റ ഗോപാലനെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറമേരി സ്വദേശിനിയായ യുവതിയുടെ വാഹനമാണ് ഇദ്ദേഹത്തെ ഇടിച്ചത്. ഹോസ്പിറ്റൽ അധികൃതരുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കാർ ഓടിച്ച യുവതിയുടെ അശ്രദ്ധയും പരിചയക്കുറവുമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Terrible scene: A car driven by a young woman hit a pedestrian in the street; Miraculously survived