---
title: "ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി"
english_title: "A huge python was caught from Champat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244641/a-huge-python-was-caught-from-champat"
published_at: "2024-10-23T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718c200b9fe8_Untitled-3_copy.jpg"
keywords: []
---

# ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** ** ചമ്പാട്:** ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ചമ്പാട്മീത്തലെ ചമ്പാട് കൂരാറ റോഡിൽ പെരിക്കോത് ചെക്ക് ഡാമിന് സമീപം പുരയിടത്തില്‍ നിന്നുമാണ് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടിയത്.

## Article Content

** ചമ്പാട്:** ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ചമ്പാട്മീത്തലെ ചമ്പാട് കൂരാറ റോഡിൽ പെരിക്കോത് ചെക്ക് ഡാമിന് സമീപം പുരയിടത്തില്‍ നിന്നുമാണ് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് അല്‍ നിഹ്‌മ എന്ന വീടിന്റെ മുറ്റത്ത് വീട്ടുകാര്‍ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് റസ്ക്യുവർ ഷിനോദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കണ്ണവം കാട്ടിൽ തുറന്നു വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244641/a-huge-python-was-caught-from-champat)