പാനൂർ:(www.panoornews.in)വനിതകളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ തനത് പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്. ഉജ്ജ്വല 2K24 എന്ന പദ്ധതിയിലൂടെ വനിതകളുടെ ശാക്തീകരണവും, ഉന്നമനവുമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ മേൽ നോട്ടത്തിലാണ് ഉജ്ജ്വല 2K24 നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പന്ന്യന്നൂർ, കതിരൂർ, മൊകേരി, ചൊക്ലി പഞ്ചായത്തുകളിലെ വനിതകളുടെ കലാകായിക അഭിരുചി വളർത്തിയെടുക്കുകയാണ് ഉജ്ജ്വലയുടെ ലക്ഷ്യം.
വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഇ.ഡി ബീന ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.ശൈലജ അധ്യക്ഷയായി
വൈസ് പ്രസിഡണ്ട് ടി.ടി റംല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി ശശിധരൻ, എൻ.പ്രസീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ കാരായി,
കെപി സതി,
ബിഡി.ഒ - ടിഡി തോമസ്
എന്നിവർ സംസാരിച്ചു.
സി.ഡി.പി.ഒ - കെ. ആശാലത സ്വാഗതവും, കെ ഗിരാജ് നന്ദിയും പറഞ്ഞു. തുടർന്ന് കഥ - കവിത രചന മത്സരം നടന്നു. വനിതകൾക്കായുള്ള ഷട്ടിൽ മത്സരവും നടന്നു.കബഡി, കമ്പവലി മത്സരങ്ങളും നടക്കും.
Pannoor Block Panchayat with Ujjwala 2K24 project aimed at empowering women; The scheme is being implemented under the guidance of the Welfare Affairs Standing Committee