Oct 23, 2024 10:29 AM

പാനൂർ (www.panoornews.in)പാനൂരിൽ കെ.എസ്.ഇ.ബി ഓഫീസിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ ജീവനക്കാരൻ മരിച്ചു.

കെ.എസ്.ഇ.ബിയിലെ ഡ്രൈവർ രാജേഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30നാണ് കെ.എസ്.ഇ.ബി ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്നും രാജേഷ് വീഴുന്നത്.

അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നത്രെ. സ്റ്റെയർകേസിൽ തലയിടിച്ച് പരിക്കേറ്റ രാജേഷ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രി 10.30നായിരുന്നു മരണം. കണ്ണൂർ മാങ്ങാട് സ്വദേശിയാണ് രാജേഷ്. പാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

An employee died after falling from the top of the KSEB office in Panur

Next TV

Top Stories










News Roundup