മുഖ്യമന്ത്രി പിണറായി വിജയൻ മതേതരത്വത്തിനുവേണ്ടി പറയുന്നത് ആത്മാർഥതയോടെയാണെങ്കിൽ വടകരയിലെ കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ പിടികൂടാനുള്ള ഉത്തരവ് പോലീസിന് നൽകണമെന്ന് വടകരയിലെ നിയുക്ത എം.പി. ഷാഫി പറമ്പിൽ.


പോലീസ് ഒത്തുകളി തുടർന്നാൽ ഇക്കാര്യത്തിൽ നിയമ, രാഷ്ട്രീയ പോരാട്ടം തുടരും. യു.ഡി.എഫുമായി ആലോചിച്ച് മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
നാടിന്റെ ഐക്യത്തിൻ്റെയും, തന്റെയും മുഖത്ത് ആഞ്ഞുവെട്ടാൻ സി.പി.എം. ഉപയോഗിച്ച വ്യാജസൃഷ്ടിയാണ് കാഫിർ പ്രയോഗമെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു.
മതത്തിന്റെ പേരിൽ ഞങ്ങളെ യൊക്കെ കള്ളികൾക്കുള്ളിലാക്കി നാടിനെ ഭിന്നിപ്പിക്കാനുള്ള ഹീനശ്രമമാണ് നടന്നത്. സ്ക്രീൻ ഷോട്ട് സത്യമാണെന്നു വിശ്വസിച്ച സി.പി.എമ്മുകാരോടെങ്കിലും ഇവർ മാപ്പു പറയണം.
ഫെയ്‌സ്ബുക്ക് കനിഞ്ഞാലേ ഉത്തരവാദപ്പെ ട്ടവരെ കണ്ടെത്താനാവൂ എന്ന വാദം, പ്രതികൾ ആരെന്ന് പോലീസിനും, സി.പി.എമ്മിനും അറിയാവുന്നതുകൊണ്ട് അവരെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ്.
ആ അഡ്‌മിനെയും സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കെ.കെ. ലതികയെയും ചോദ്യം ചെയ്താൽ ഇതെവിടുന്നുവന്നു എന്നു മനസ്സിലാവുമെന്നും ഷാഫി പറഞ്ഞു.
Kaffir screen shot; MP Shafi Parambi will proceed with legal action
