വിദ്യാഭ്യാസ കലണ്ടർ ; സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിനം, കൂട്ട അവധിയെടുക്കാൻ അധ്യാപകർ

വിദ്യാഭ്യാസ കലണ്ടർ ; സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിനം, കൂട്ട അവധിയെടുക്കാൻ  അധ്യാപകർ
Jun 15, 2024 08:07 AM | By Rajina Sandeep

(www.panoornews.in) സ്കൂൾ പ്രവൃത്തി ദിനങ്ങൾ കൂട്ടിയതിനെച്ചൊല്ലി സർക്കാരും, അധ്യാപകസംഘടനകളും തമ്മിലുള്ള തർക്കത്തിൽ പൊതുവിദ്യാഭ്യാസരംഗം കലുഷിതമാവുന്നു. 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാ ക്കിയ വിദ്യാഭ്യാസ കലണ്ടർ ചർച്ച ചെയ്യാൻ മന്ത്രി വി. ശിവൻകുട്ടി വിളിച്ച വിദ്യാഭ്യാസ ഗുണമേന്മാ വിക സനസമിതി (ക്യു.ഐ.പി.) യോഗം അലസിപ്പിരിഞ്ഞു.

ഹൈക്കോടതി ഉത്തരവനുസ രിച്ചാണ് 220 പ്രവൃത്തിദിനങ്ങളെന്നും കലണ്ടർ മാറ്റില്ലെന്നുമുള്ള ഉറച്ചനിലപാടിലാണ് മന്ത്രി. സഹകരിക്കില്ലെന്നു വ്യക്തമാക്കിയ പ്രതിപക്ഷസംഘടനകൾ ഈ ശനി യാഴ്ച കൂട്ടമായി അവധിയെടുത്തു ള്ള പ്രതിഷേധം പ്രഖ്യാപിച്ചു. തർക്കത്തിനൊടുവിൽ സംസ്ഥാനത്ത് 1,98,000 അധ്യാപകരേയുള്ളൂവെന്നും മൂന്നരക്കോടി ജനങ്ങളുണ്ടന്നും മന്ത്രി ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസ കലണ്ടർ പുനഃക്രമീകരിക്കണമെന്ന് പരസ്യ നിലപാടെടുത്ത കെ.എസ്.ടി.എ. വെള്ളിയാഴ്ചത്തെ ക്യു.ഐ.പി. യോഗ ത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. സി.പി.ഐ. സംഘടനയായ എ.കെ.എസ്.ടി.യു. ആകട്ടെ, ഹയർ സെക്കൻഡറി മാതൃകയിൽ ശനിയാഴ്ച ഒഴിവാക്കി, മറ്റു ദിവസങ്ങളിൽ ഒരു പീരിയഡ് അധികം അധ്യയനം നടത്തി പ്രശ്നപരിഹാരത്തിനുള്ള മാർഗം നിർദേശിച്ചു.

കലണ്ടർ മാറ്റില്ലെന്നു മന്ത്രി വ്യക്തമാക്കിയതോടെ, 22-ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പറഞ്ഞു. ഹൈക്കോടതി വിധി വരുന്നതുവരെ പ്രശ്നം മറച്ചുവെച്ചതിനെ കെ.പി.എസ്.ടി.എ. പ്രസിഡന്റ് കെ. അബ്ദുൾമജീദും കെ.എസ്.ടി.യു. പ്രസിഡൻ്റ് കെ.എം. അബ്ദുള്ളയും യോഗത്തിൽ ചോദ്യം ചെയ്തു. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്ന് മന്ത്രി വാദിച്ചു. കുട്ടികളുടെ മാനസിക സമ്മർദവും അധ്യാപകരുടെ ജോലിഭാരവും പ്രായോഗികപ്രശ്നങ്ങളും കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിനു കഴി ഞ്ഞില്ലെന്നായിരുന്നു സംഘടന കളുടെ മറുവാദം. ശനിയാഴ്ച പ്രവൃത്തിദിനമാണെന്നു വ്യക്തമാക്കി വിദ്യാഭ്യാസവകുപ്പ് സർക്കുലറും പുറത്തിറക്കി.

Education Calendar;Today is a working day for schools, teachers to take collective leave

Next TV

Related Stories
ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

Oct 23, 2024 07:10 PM

ദൃശ്യം ഭീകരം: യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

യുവതി ഓടിച്ച കാർ പുറമേരിയിൽ കാൽ നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; രക്ഷപ്പെട്ടത്...

Read More >>
വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

Oct 23, 2024 03:44 PM

വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

വളയത്ത് അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു; ഒരാളുടെ നില...

Read More >>
ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Oct 23, 2024 02:51 PM

ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

ചമ്പാട് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച്  മുഖ്യമന്ത്രി

Oct 23, 2024 01:39 PM

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ശക്തമായ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി...

Read More >>
വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്

Oct 23, 2024 12:50 PM

വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത്

വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഉജ്ജ്വല 2K24 പദ്ധതിയുമായി പാനൂർ ബ്ലോക്ക്...

Read More >>
Top Stories










News Roundup