Featured

തലശേരിയിൽ വീണ്ടും സംഘർഷം ; 2 സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു

News |
Jun 13, 2024 12:01 AM

തലശേരി:(www.panoornews.in)തലശേരിയിൽ വീണ്ടും സംഘർഷം , 2 സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു.    തലശേരിക്കടുത്ത് കോടിയേരി പാറാലിലാണ് സംഘർഷമുണ്ടായത്. പാറാൽ സ്വദേശികളായ സുബിൻ, സുജനേഷ് എന്നീ സി പി എം പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകായുധങ്ങളുമായെത്തിയ ആർ.എസ്.എസ് സംഘമാണ് അക്രമം നടത്തിയതെന്ന് സി പി എം ആരോപിച്ചു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം. പ്രവർത്തകർക്ക് മർദ്ദനമേൽക്കുകയും, പിന്നീട് ബിജെപി പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറുണ്ടാവുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പുതിയ സംഭവമെന്നാണ് സൂചന.


Conflict again in Thalassery;2 CPM workers were hacked

Next TV

Top Stories