---
title: "മനേക്കര മനയിൽ ഭഗവതി ക്ഷേത്രത്തിൽ ജൂൺ 1 മുതൽ 7വരെ ഭാഗവതാമൃത സപ്താഹോത്സവം ;  നാളെ വൈകീട്ട് കലവറ നിറക്കൽ ഘോഷയാത്ര"
english_title: "Bhagavatamrita Saptahotsavam from 1st to 7th June at Bhagavathy Temple in Manekara Mana Tomorrow evening, procession to fill the pantry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208717/bhagavatamrita-saptahotsavam-from-1st-to-7th-june-at-bhagavathy-temple-in-manekara-mana-tomorrow-evening-procession-to-fill-the-pantry"
published_at: "2024-05-30T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66587cb3917ea_dccccc.jpg"
keywords: []
---

# മനേക്കര മനയിൽ ഭഗവതി ക്ഷേത്രത്തിൽ ജൂൺ 1 മുതൽ 7വരെ ഭാഗവതാമൃത സപ്താഹോത്സവം ;  നാളെ വൈകീട്ട് കലവറ നിറക്കൽ ഘോഷയാത്ര

> **Lead Summary:** **മനേക്കര: ** സ്വാമി ഉദിത് ചൈതന്യ മുഖ്യയജ്ഞാചാര്യനായി സംബന്ധിക്കുന്ന ഭാഗവതാമൃത സപ്താഹോത്സവത്തിന് ജൂൺ 1 മുതൽ 7 വരെ മനേക്കരയിലെ അതിപുരാതനമായ മനയിൽ ഭഗവതി ക്ഷേത്രം ആഥിത്യം വഹിക്കും. സപ്താഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**മനേക്കര: ** സ്വാമി ഉദിത് ചൈതന്യ മുഖ്യയജ്ഞാചാര്യനായി സംബന്ധിക്കുന്ന ഭാഗവതാമൃത സപ്താഹോത്സവത്തിന് ജൂൺ 1 മുതൽ 7 വരെ മനേക്കരയിലെ അതിപുരാതനമായ മനയിൽ ഭഗവതി ക്ഷേത്രം ആഥിത്യം വഹിക്കും. സപ്താഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സപ്താഹോത്സവത്തിന് മുന്നോടിയായി നാളെ വൈകിട്ട് പ്രദേശത്തെ മുഴുവൻ സ്ത്രീകളും പങ്കെടുക്കുന്ന കലവറ നിറക്കൽ ഘോഷയാത്ര നടത്തും. ശേഷം വൈകിട്ട് 5 ന് യജ്ഞാചാര്യൻ   ഉദിത് ചൈതന്യസ്വാമികളെയും കർമ്മികളെയും മനേക്കര പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും താലപ്പൊലി, പഞ്ചവാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിക്കും.ക്ഷേത്രത്തിലെത്തുന്ന സ്വാമി ഭാഗവത മാഹാത്മ്യത്തെ പറ്റി പ്രഭാഷണം ചെയ്യും.

തുടർന്നുള്ള 7 ദിവസവും പ്രഭാതം മുതൽ പ്രദോഷം വരെ സപ്താഹ ചടങ്ങുകളും പിന്നീട്  ഓരോ ദിവസവും നരസിംഹാവതാരം, ശ്രീകൃഷ്ണാവതാരം,, രുഗ്മിണീ സ്വയംവരം, കംസവധം തുടങ്ങിയ ദൃശ്യാവിഷ്കാരങ്ങളും ഉണ്ണിയൂട്ട്, ഉറിയടി, തുടങ്ങിയ വഴിപാടുകളും ഒരുക്കിയിട്ടുണ്ട്..

എല്ലാ ദിവസവും പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലും അന്നദാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസിഡണ്ട് ആർ.പത്മനാഭൻ അടിയോടി, സിക്രട്ടറി ടി.ആർ.സി. അടിയോടി, ജോ.സിക്രട്ടറി  എൻ. രവീന്ദ്രൻ, ട്രഷറർ എം.എം. രാജലക്ഷ്മി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208717/bhagavatamrita-saptahotsavam-from-1st-to-7th-june-at-bhagavathy-temple-in-manekara-mana-tomorrow-evening-procession-to-fill-the-pantry)