---
title: "കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ് ചെണ്ടയാട് യൂ പി സ്കൂളിൽ നടന്നു"
english_title: "Kerala Shastra Sahitya Parishad's Kannur District Balavedi Work Camp was held at UP School Chendiad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207559/kerala-shastra-sahitya-parishads-kannur-district-balavedi-work-camp-was-held-at-up-school-chendiad"
published_at: "2024-05-25T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651dbb68cb5d_Untitled-11_copy.jpg"
keywords: []
---

# കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ് ചെണ്ടയാട് യൂ പി സ്കൂളിൽ നടന്നു

> **Lead Summary:** **ചെണ്ടയാട്: ** കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ് ചെണ്ടയാട് യൂ പി സ്കൂളിൽ നടന്നു കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലത ഉദ്ഘാടനം ചെയ്തു.

## Article Content

**ചെണ്ടയാട്: ** കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ് ചെണ്ടയാട് യൂ പി സ്കൂളിൽ നടന്നു കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലത ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ബാലവേദി പ്രവർത്തകർക്കുള്ള കൈപുസ്തകം ശാസ്ത്ര സാഹിത്യ പരിഷത്ത്കണ്ണൂർ ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ എ വി സുരേന്ദ്രൻ കുന്നോത്ത്‌ പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ അനിൽ കുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കേന്ദ്ര നിർവഹക സമിതി അംഗം ശശിധരൻ മണിയൂർ ബാലവേദി പരിപ്രേക്ഷ്യം അവതരിപ്പിച്ചു.

ജില്ലാ ബാലവേദി കൺവീനർ ഗിരീഷ് കോയിപ്ര ക്യാമ്പിന്റെ ഉള്ളടക്കം അവതരിപ്പിച്ചു. പാനൂർ മേഖല പ്രസിഡന്റ് സ്വാഗതവും യുവസമിതി കൺവീനർ ഇ എം ഗണേശൻ നന്ദിയും പറഞ്ഞു. നിർമാണം സുരേന്ദ്രൻ കടമ്പേരി പുഷ്പാംഗദൻ നടുവിൽ , പ്രൊജക്റ്റ്‌ പ്രവർത്തനം ഒ സി ബേബിലത, പുഷ്പവല്ലി ടീച്ചർ,

കഥവരമ്പിലൂടെ പ്രമോദ് അന്നൂക്കാരൻ, ആർ പി ശ്രീധരൻ, പരീക്ഷണങ്ങൾ സഞ്ജയ്‌, സനൽ മാസ്റ്റർ കളികൾ മുകുന്ദൻ പയ്യന്നൂർ, രവീന്ദ്രൻ മാസ്റ്റർ ഇരിട്ടി തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും.80ൽ അധികം പ്രവർത്തകർ പങ്കെടുക്കുന്ന ബാലവേദി ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം സമാപിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207559/kerala-shastra-sahitya-parishads-kannur-district-balavedi-work-camp-was-held-at-up-school-chendiad)