---
title: "മീത്തലെ ചമ്പാട് അംഗനവാടിയിൽ വെള്ളം കയറി ; കുട്ടികൾ ദുരിതത്തിൽ"
english_title: "Methale Champat Anganwadi flooded;Children in distress"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215027/methale-champat-anganwadi-floodedchildren-in-distress"
published_at: "2024-06-26T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ba8c25cb26_Untitled-2_copy.jpg"
keywords: []
---

# മീത്തലെ ചമ്പാട് അംഗനവാടിയിൽ വെള്ളം കയറി ; കുട്ടികൾ ദുരിതത്തിൽ

> **Lead Summary:** ***ചമ്പാട്: *** ശക്തമായി തുടരുന്ന മഴയിൽ പന്ന്യന്നൂർ പഞ്ചായത്തിലെ മീത്തലെ ചമ്പാട് പൂങ്കാവനം അംഗൻവാടിയിൽ വെള്ളം കയറി. പിറകുവശത്തു നിന്നാണ് കെട്ടിടത്തിനകത്തേക്ക് വെള്ളമെത്തിയത്..

## Article Content

***ചമ്പാട്: *** ശക്തമായി തുടരുന്ന മഴയിൽ പന്ന്യന്നൂർ പഞ്ചായത്തിലെ മീത്തലെ ചമ്പാട് പൂങ്കാവനം അംഗൻവാടിയിൽ വെള്ളം കയറി. പിറകുവശത്തു നിന്നാണ് കെട്ടിടത്തിനകത്തേക്ക് വെള്ളമെത്തിയത്..

വെള്ളത്തിനൊപ്പം ചെളിയും ഇരച്ചെത്തി. അംഗൻ വാടി വർക്കർ ടി.കെ ബിന്ദുവും, ഹെൽപ്പറും വെള്ളം പുറത്തേക്ക് ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. പാചകം ചെയ്യുന്ന മുറിയിലടക്കം വെള്ളമെത്തി.

സംയോജിത ശിശു വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2006ൽ അംഗൻവാടി കെട്ടിടം പണി പൂർത്തിയാക്കിയത്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ടി.ജയരാജൻ്റെ അധ്യക്ഷതയിൽ കെ.പി മോഹനൻ എം എൽ എയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215027/methale-champat-anganwadi-floodedchildren-in-distress)