---
title: "തലശേരി - ധർമ്മടം മേഖലകളിലെ  മോഷണങ്ങളുടെ ചുരുളഴിയുന്നു ; അന്തർ സംസ്ഥാന മോഷ്ടാക്കളെ  കൊയിലാണ്ടിയിൽ കുടുക്കി തലശേരി പൊലീസ്"
english_title: "Unraveling of thefts in Thalassery-Dharmadam areas;Thalassery police trapped inter-state thieves in Koilandi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207371/unraveling-of-thefts-in-thalassery-dharmadam-areasthalassery-police-trapped-inter-state-thieves-in-koilandi"
published_at: "2024-05-24T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6650ace31a02b_download_(1).jpg"
keywords: []
---

# തലശേരി - ധർമ്മടം മേഖലകളിലെ  മോഷണങ്ങളുടെ ചുരുളഴിയുന്നു ; അന്തർ സംസ്ഥാന മോഷ്ടാക്കളെ  കൊയിലാണ്ടിയിൽ കുടുക്കി തലശേരി പൊലീസ്

> **Lead Summary:** ***തലശേരി: ***തലശേരി, ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധികളിലെ മോഷണക്കേസുകളിൽ ചുരുളഴിയുന്നു. പിടികിട്ടാപ്പുള്ളിയായ മോഷണസംഘത്തലവനെയുൾപ്പടെ തലശേരി പൊലീസ് കൊയിലാണ്ടിയിൽ വച്ച് പിടികൂടി. കുറുവാ സംഘത്തിലുൾപ്പെട്ട ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ട്.

## Article Content

***തലശേരി: ***തലശേരി, ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധികളിലെ മോഷണക്കേസുകളിൽ ചുരുളഴിയുന്നു. പിടികിട്ടാപ്പുള്ളിയായ മോഷണസംഘത്തലവനെയുൾപ്പടെ തലശേരി പൊലീസ് കൊയിലാണ്ടിയിൽ വച്ച് പിടികൂടി. കുറുവാ സംഘത്തിലുൾപ്പെട്ട ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ട്.

മൂന്ന് ദിവസമായി കൊയിലാണ്ടിയിൽ ക്യാമ്പ് ചെയ്താണ് തലശേരി പൊലീസ് അതീവ രഹസ്യമായി പ്രതികളെ പിടികൂടിയത്. പ്രതികളെ അൽപ്പസമയത്തിനകം തലശേരിയിലെത്തിച്ച് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.

പ്രതികൾക്ക് കൊയിലാണ്ടി ഉൾപ്പടെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. ചിറക്കരയിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് മോഷണശ്രമം നടത്തിയതുൾപ്പടെയുള്ള പ്രതികളാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207371/unraveling-of-thefts-in-thalassery-dharmadam-areasthalassery-police-trapped-inter-state-thieves-in-koilandi)