---
title: "വിളക്കോട്ടൂർ യുപി സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ നജീബിനെ ഉടൻ അറസ്റ്റു ചെയ്യണം ; അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്നും  ഡിവൈഎഫ്ഐ "
english_title: "Najeeb, the teacher who sexually assaulted a girl student of Valakotoor UP School, should be arrested immediately;The DYFI Pannur Block Committee should expel the teacher from the school"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214844/najeeb-the-teacher-who-sexually-assaulted-a-girl-student-of-valakotoor-up-school-should-be-arrested-immediatelythe-dyfi-pannur-block-committee-should-expel-the-teacher-from-the-school"
published_at: "2024-06-25T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a888d3ded1_mmmmmmmm.jpg"
keywords: []
---

# വിളക്കോട്ടൂർ യുപി സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ നജീബിനെ ഉടൻ അറസ്റ്റു ചെയ്യണം ; അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്നും  ഡിവൈഎഫ്ഐ 

> **Lead Summary:** **പാനൂർ: **പൊയിലൂരിൽ വിളക്കോട്ടൂർ യുപി സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും, പെരുമാറുകയും ചെയ്ത അധ്യാപകൻ നജീബിനെ സ്കൂളിൽ നിന്ന് പുറത്താക്കുകയും, പൊലീസ് നിയമ നടപടി ശക്തമാക്കി അറസ്റ്റു ചെയ്യണമെന്നും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

## Article Content

**പാനൂർ: **പൊയിലൂരിൽ വിളക്കോട്ടൂർ യുപി സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും, പെരുമാറുകയും ചെയ്ത അധ്യാപകൻ നജീബിനെ സ്കൂളിൽ നിന്ന് പുറത്താക്കുകയും, പൊലീസ് നിയമ നടപടി ശക്തമാക്കി അറസ്റ്റു ചെയ്യണമെന്നും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി കുറ്റക്കാരനാണ് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പൊലീസ് അധ്യാപകനെതിരെ പോക്സോ ചുമത്തി കേസെടുത്തത്. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഇത്തരം നീചമായ പ്രവൃത്തി നടത്തിയ അധ്യാപകനെതിരെ മാതൃകപരമായ നടപടി സ്വീകരിച്ചു സ്ക്കൂളിൽ നിന്നും പുറത്താക്കാൻ മാനേജ്മെൻ്റ് തയ്യാറാവണം.

കുട്ടികൾ ക്കെതിരായ അതിക്രമം ക്രമാതീതമായി വർധിച്ചു വരുന്ന വർത്തമാന കാല സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ പോലും അവർ സുരക്ഷിതരെല്ല എന്നത് ഗൗരവകരമാണ്.

ഈ സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ സ്ക്കൂൾ അധികൃതരും, കൃത്യമായ അന്വേഷണ ത്തിലൂടെ മതിയായ ശിക്ഷ ഉറപ്പു വരുത്താൻ പൊലീസും തയ്യാറാവണം.

അല്ലാത്തപക്ഷം അധ്യാപകനെതിരെയും, സംരക്ഷിക്കുന്നവർക്കെതിരെയും യുവജനങ്ങളെ അണി നിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214844/najeeb-the-teacher-who-sexually-assaulted-a-girl-student-of-valakotoor-up-school-should-be-arrested-immediatelythe-dyfi-pannur-block-committee-should-expel-the-teacher-from-the-school)