താഴെ ചമ്പാട് ആക്രിക്കടയിലെ ഇരുമ്പുൾപ്പടെ അവശിഷ്ടങ്ങൾ റോഡിൽ ; കുട്ടികൾക്കും, വാഹനങ്ങൾക്കും അപകട സാധ്യത ഉണ്ടായിട്ടും നടപടിയില്ല.

താഴെ ചമ്പാട് ആക്രിക്കടയിലെ ഇരുമ്പുൾപ്പടെ അവശിഷ്ടങ്ങൾ റോഡിൽ ; കുട്ടികൾക്കും, വാഹനങ്ങൾക്കും  അപകട സാധ്യത ഉണ്ടായിട്ടും നടപടിയില്ല.
May 24, 2024 01:37 PM | By Rajina Sandeep

ചമ്പാട്:(www.panoornews.in)  താഴെ ചമ്പാട് സ്ഥിതി ചെയ്യുന്ന ആക്രിക്കടയിലെ അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം നാട്ടുകാരിലും വാഹന യാത്രികരിലും ഭീതി ഉളവാക്കുന്നു.

കമ്പികൾ, പഴയ ഫ്രിഡ്ജ്, മറ്റ് അവശിഷ്ടങ്ങൾ എന്നിവ റോഡിനരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. താഴെ ചമ്പാട് ബസാറിൽ വിദ്യാഭവൻ ട്യൂഷൻ കാമ്പസിന് മുൻവശമാണ് ഇത്തരം അവശിഷ്ടങ്ങൾ റോഡിനരികിൽ കിടക്കുന്നത്.

നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിദിനം പഠിക്കാൻ വരുന്ന ട്യൂഷൻ സെൻ്ററിന് സമീപമാണ് പഴയ ഇരുമ്പു സാധനങ്ങളും പ്ലാസ്റ്റിക് ബോട്ടിലുകളും കുപ്പിച്ചില്ലുകളും ഒരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ കടക്കാരൻ ശേഖരിച്ചു വെച്ചിട്ടുള്ളത്.

റോഡിനരികിലെ ആക്രി സാധന ശേഖരത്തിനെതിരെ പന്ന്യന്നൂർ പഞ്ചായത്തധികൃതർ നിരവധി തവണ സ്ഥാപനത്തിന് മുന്നറിയിപ്പ് നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.

ബന്ധപ്പെട്ട അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം. മാലിന്യങ്ങൾ കൂട്ടിയിട്ടതിനാൽ പകർച്ചപ്പനി സാധ്യതയുമുണ്ടെന്ന് പ്രദേശവാസി കൂടിയായ ഹേമന്ത് സാഹിതി ചൂണ്ടിക്കാട്ടി.

Below are the ruins of the iron ramparts of Champad Akrikada on the road;No action is taken despite the danger to children and vehicles.

Next TV

Related Stories
വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

Jun 25, 2024 10:45 PM

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത...

Read More >>
ചൊക്ലിയിൽ പിക്കപ്പ് വാൻ   തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു

Jun 25, 2024 07:57 PM

ചൊക്ലിയിൽ പിക്കപ്പ് വാൻ തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു

ചൊക്ലിയിൽ പിക്കപ്പ് വാൻ തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ...

Read More >>
മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക റെയ്ഡ്.

Jun 25, 2024 05:57 PM

മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക റെയ്ഡ്.

മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക...

Read More >>
Top Stories

News Roundup