May 10, 2024 11:30 AM

പാനൂർ:(www.panoornews.in)  വിഷ്ണു‌പ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എ.വി. മൃദുലയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്..

പ്രതിക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയ (23) യെ 2022 ഒക്ടോബർ 22ന് പകൽ 12 മണിയോടെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തായിരുന്ന മാനന്തേരിയിലെ താഴെകളത്തിൽ ശശിധരന്റെ മകൻ എ. ശ്യാംജിത്താണ് (25) കേസിലെ പ്രതി.

പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്. സംഭവത്തിന് മുമ്പായി കുടുംബത്തോ ടൊപ്പം മരണ വീട്ടിൽ പോയ ശേഷം വിഷ്ണുപ്രിയ തനിച്ച് വീട്ടിലെത്തി ആൺ സുഹൃത്തായ പൊന്നാനി പനമ്പാടിയിലെ വിപിൻ രാജുമായി വീഡിയോ കോൾ വഴി സംസാരിച്ച് കൊണ്ടിരിക്കു മ്പോൾ ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന് വിഷ്ണു പ്രിയയെ കൊലപ്പെടുത്തി എന്നാണ് കേസ്.

ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്ണു പ്രിയ വിപിൻ രാജിനോട് ഫോണിൽ പറയുകയും ചെയ്തിരുന്നു. ഇതായിരുന്നു കേസിൽ നിർണായകമായത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്‌ണുപ്രിയ. കല്യാണി നിലയത്തിൽ വിജയൻ്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയതും പ്രതിയെ അന്ന് തന്നെ അറസ്റ്റ് ചെയ്യുന്നതും.

ഇത് പാനൂർ എം പി ആസാദിൻ്റെയും, സംഘത്തിൻ്റെയും കുറ്റാന്വേഷണ മികവിൻ്റെ സാക്ഷ്യവുമായി. പ്രതി വിഷ്ണുപ്രിയയുടെ വീട്ടിൽ കൃത്യം നടത്താനായി എത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്ത് തൊണ്ടിമുതലായി കണക്കാക്കി വിചാരണ കോടതി മുമ്പാകെ ഹാജരാക്കിയി രുന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ ആണ് ഹാജരാവുന്നത്.പ്രതിക്ക് വേണ്ടി അഡ്വ. എസ്.പ്രവീൺ, അഡ്വ.അഭിലാഷ് മാത്തുരുമാണ് ഹാജരാവുന്നത്.

Shyamjit guilty in Panur Vishnupriya murder case;Judgment in the afternoon

Next TV

Top Stories