---
title: "ബിജെപി നേതാവിൻ്റെ വീട്ടിൽ റീത്ത് ; അന്വേഷണം ഊർജിതമാക്കി പാനൂർ പൊലീസ്"
english_title: "Wreath at BJP leader's house;Panoor police has intensified the investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206344/wreath-at-bjp-leaders-housepanoor-police-has-intensified-the-investigation"
published_at: "2024-05-20T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ad4817531f_Untitled-1_copy.jpg"
keywords: []
---

# ബിജെപി നേതാവിൻ്റെ വീട്ടിൽ റീത്ത് ; അന്വേഷണം ഊർജിതമാക്കി പാനൂർ പൊലീസ്

> **Lead Summary:** **പാനൂർ: ** ബി.ജെ.പി. മൊകേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ജിതേഷ് ബാബുവിൻ്റെ വീട്ടിൻ്റെ വരാന്തയിൽ റീത്ത് വെച്ച സംഭവത്തിൽ പാനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

## Article Content

**പാനൂർ: ** ബി.ജെ.പി. മൊകേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ജിതേഷ് ബാബുവിൻ്റെ വീട്ടിൻ്റെ വരാന്തയിൽ റീത്ത് വെച്ച സംഭവത്തിൽ പാനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

എസ്ഐ രാംജിത്തിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. റീത്തും 'നിന്നെ എടുത്തോളാം എസ്.ഡി.പി.ഐ.' എന്ന് എഴുതിയ കുറിപ്പും വെച്ച തായി ജിതേഷ് ബാബു പാനൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ഷണം തുടങ്ങി. എൻ.കെ. ജിതേഷ് ബാബുവിൻ്റെ വീട്ടിൽ റീത്തുവെച്ച സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആവശ്യപ്പെട്ടു. കെ.കെ. ധനഞ്ജയൻ, സി.പി. സംഗീത, സി.കെ. സുരേഷ്, ടി.കെ. സജീവൻ, വി. അശോകൻ എന്നിവരും വീട് സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206344/wreath-at-bjp-leaders-housepanoor-police-has-intensified-the-investigation)