---
title: "9 എപ്ലസും, 1 എയും ; പയ്യോളിക്കാർക്ക് നൊമ്പരമായി അച്ഛൻ കൊലപ്പെടുത്തിയ മകളുടെ റിസൽട്ട്"
english_title: "9 Aplus and 1 A;The result of the daughter who was killed by her father as a tribute to Paioli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204220/9-aplus-and-1-athe-result-of-the-daughter-who-was-killed-by-her-father-as-a-tribute-to-paioli"
published_at: "2024-05-09T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cb91ced4d8_Untitled-8_copy.jpg"
keywords: []
---

# 9 എപ്ലസും, 1 എയും ; പയ്യോളിക്കാർക്ക് നൊമ്പരമായി അച്ഛൻ കൊലപ്പെടുത്തിയ മകളുടെ റിസൽട്ട്

> **Lead Summary:** ******പയ്യോളിയിൽ ഒരു മാസം മുമ്പ് അച്ഛൻ കൊലപ്പെടുത്തിയ ഗോപികകക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം. ഒമ്പത് എ പ്ലസും ഒരു വിഷയത്തിൽ എ യുമാണ് ലഭിച്ചത്. പരീക്ഷയെഴുതിയ അടുത്ത ദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നൽകി കൊലപ്പെടുത്തി യ ശേഷം അച്ഛൻ അയനിക്കാട് കുറ്റിയിൽ പീടികയ്ക്കു സമീപം പുതിയോട്ടിൽ വള്ളിൽ ലക്ഷ്മിനിലയത്തിൽ സുമേഷ് തീവണ്ടിക്ക് മുന്നിൽച്ചാടി മരിച്ചത്.

## Article Content

******പയ്യോളിയിൽ ഒരു മാസം മുമ്പ് അച്ഛൻ കൊലപ്പെടുത്തിയ ഗോപികകക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം. ഒമ്പത് എ പ്ലസും ഒരു വിഷയത്തിൽ എ യുമാണ് ലഭിച്ചത്. പരീക്ഷയെഴുതിയ അടുത്ത ദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നൽകി കൊലപ്പെടുത്തി യ ശേഷം അച്ഛൻ അയനിക്കാട് കുറ്റിയിൽ പീടികയ്ക്കു സമീപം പുതിയോട്ടിൽ വള്ളിൽ ലക്ഷ്മിനിലയത്തിൽ സുമേഷ് തീവണ്ടിക്ക് മുന്നിൽച്ചാടി മരിച്ചത്.

ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു. 720 പേർ പരീക്ഷയെഴു തിയ പയ്യോളി ടി.എസ്. ജി.വി.എച്ച്.എസ്. സ്കൂളിലെ ഫലം വന്നപ്പോൾ എല്ലാവരും അന്വേഷിച്ചത് ഗോപികയുടെ റിസൾട്ടായിരുന്നു. ഗോപികയുടെ വിജയം പ്രതീക്ഷിച്ചതാണ്.

എങ്കിലും ആ വിജയം അധ്യാപകർക്കും സഹപാഠികൾക്കും നാട്ടുകാർക്കുമെ .ല്ലാം വേദനാജനകമായ അനുഭവമായി. പരീക്ഷ കഴിഞ്ഞ് അവധിക്കാലമാഘോഷിക്കാൻ ഒരുങ്ങവേയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗോപികയുടെ അമ്മ സ്വപ്ന മൂന്നു വർഷം മുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204220/9-aplus-and-1-athe-result-of-the-daughter-who-was-killed-by-her-father-as-a-tribute-to-paioli)