---
title: "തെക്കേ ചെണ്ടയാട് കൊല്ലമ്പറ്റ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു."
english_title: "Thekke chendayad "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206228/thekke-chendayad"
published_at: "2024-05-19T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6649cc423cdda_IMG-20240519-WA0044.jpg"
keywords: []
---

# തെക്കേ ചെണ്ടയാട് കൊല്ലമ്പറ്റ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.

> **Lead Summary:** മന്ത്ര വിദ്യാപീഠം ചെങ്ങന്നൂർ തന്ത്രിവര്യൻ ടി ഡി പി നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മൂന്ന് ദിവസങ്ങളിലായാണ് ചടങ്ങുകൾ നടന്നത്.

## Article Content

മന്ത്ര വിദ്യാപീഠം ചെങ്ങന്നൂർ തന്ത്രിവര്യൻ ടി ഡി പി നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മൂന്ന് ദിവസങ്ങളിലായാണ് ചടങ്ങുകൾ നടന്നത്.

ആചാര്യവരണം, പഞ്ചപുണ്യാഹം,പ്രാസാദ പരിഗ്രഹം, പ്രാസാദ ശുദ്ധി, ബിംബ പരിഗ്രഹം, ജലാധി വാസം ഗണപതി ഹോമം, ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ശയ്യാ പൂജ, ബ്രഹ്മകലശ പൂജ എന്നിവ നടന്നു.

ഞായറാഴ്ച രാവിലെ 6 ന് ഗണപതി ഹോമം, ശയ്യയിൽ ഉഷപൂജ എന്നിവക്ക് ശേഷം 12 നും 1 മണിക്കും മധ്യേയാണ് സർപ്പപ്രതിഷ്ഠ നടന്നത്.

തുടർന്ന് നൂറും പാലും സമർപ്പണം, ആചാര്യ ദക്ഷിണ എന്നിവ നടന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. ഭക്തർക്ക് അന്നദാനവും ഏർപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206228/thekke-chendayad)