---
title: "പ്രണയ വിവാഹം ; കണ്ണൂരിൽ  യുവാവിൻ്റെ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവതിയുടെ പിതാവടക്കം 2 പേർ അറസ്റ്റിൽ"
english_title: "love marriage2 people, including the father of the young woman, were arrested in the incident of trying to kill the mother of a young man in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203845/love-marriage2-people-including-the-father-of-the-young-woman-were-arrested-in-the-incident-of-trying-to-kill-the-mother-of-a-young-man-in-kannur"
published_at: "2024-05-07T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a6154f2fff_Untitled-1_copy.jpg"
keywords: []
---

# പ്രണയ വിവാഹം ; കണ്ണൂരിൽ  യുവാവിൻ്റെ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവതിയുടെ പിതാവടക്കം 2 പേർ അറസ്റ്റിൽ

> **Lead Summary:** ***കണ്ണൂർ : ***മകളെ പ്രണയിച്ച് വിവാഹം കഴിച്ച അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ വെട്ടിപ്പരിക്കേൽപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാതമംഗലം പേരുൽ കിഴക്കേക്കരയിലെ അടുക്കാടൻ വീട്ടിൽ ലീല യ്ക്കാണ് വെട്ടേറ്റത്. ലീലയുടെ മകന്റെ ഭാര്യാപിതാവായ ഇട്ടമ്മൽ പവിത്രൻ , ഇയാളുടെ സുഹൃത്ത് പെടിച്ചി വീട്ടിൽ വിനോദ് എന്നിവരെയാണ് പെരിങ്ങോം സി.ഐ: പി. രാജേഷ് അറസ്റ്റ് ചെയ്തത്‌.

## Article Content

***കണ്ണൂർ : ***മകളെ പ്രണയിച്ച് വിവാഹം കഴിച്ച അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ വെട്ടിപ്പരിക്കേൽപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാതമംഗലം പേരുൽ കിഴക്കേക്കരയിലെ അടുക്കാടൻ വീട്ടിൽ ലീല യ്ക്കാണ് വെട്ടേറ്റത്. ലീലയുടെ മകന്റെ ഭാര്യാപിതാവായ ഇട്ടമ്മൽ പവിത്രൻ , ഇയാളുടെ സുഹൃത്ത് പെടിച്ചി വീട്ടിൽ വിനോദ് എന്നിവരെയാണ് പെരിങ്ങോം സി.ഐ: പി. രാജേഷ് അറസ്റ്റ് ചെയ്തത്‌.

വൈകിട്ട് ആറരയോടെയായിരുന്നു അക്രമം. വെട്ടേറ്റ ലീല പരിയാരം മെഡി. കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ലീലയുടെ മകൻ ധനേഷും (39) അയൽവാസിയായ പവിത്രൻ്റെ മകൾ ശ്രീലക്ഷ്‌മി (19) യും തമ്മി ലുള്ള പ്രണയ വിവാഹം അഞ്ച് മാസം മുമ്പായിരുന്നു. ശ്രീലക്ഷ്മ‌ിയുടെ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നില്ലത്രെ വിവാഹം.

ഇതുസംബന്ധിച്ച വിരോധത്തിൻ്റെ പേരിൽ ധനേഷിൻ്റെ പിതാവായ എ.വി.രവീന്ദ്രനെ പവിത്രനും വിനോദും ചേർന്ന് വീട്ടിൽ കയറി മർദിക്കവെ തടയാൻ ശ്രമിച്ച ലീലയെ കത്തിവാൾ കൊണ്ട് വെട്ടിയെ ന്നാണ് കേസ്. വെട്ടേറ്റ ലീലയെ പയ്യന്നൂർ സഹകരണാശുപത്രിയിൽ പ്രഥമുശ്രൂഷയ്ക്ക് ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203845/love-marriage2-people-including-the-father-of-the-young-woman-were-arrested-in-the-incident-of-trying-to-kill-the-mother-of-a-young-man-in-kannur)