---
title: "പാനൂരിലെ അധ്യാപകർ പഠിപ്പിക്കാൻ മാത്രമല്ല, പാചകത്തിലും ശ്രേഷ്ഠർ ; ഭക്ഷ്യമേള വേറിട്ട അനുഭവമായി"
english_title: "The teachers of Panur are not only good at teaching but also good at cooking;The food fair was a unique experience"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206068/the-teachers-of-panur-are-not-only-good-at-teaching-but-also-good-at-cookingthe-food-fair-was-a-unique-experience"
published_at: "2024-05-18T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648a8c86c9e2_Untitled-4_copy.jpg"
keywords: []
---

# പാനൂരിലെ അധ്യാപകർ പഠിപ്പിക്കാൻ മാത്രമല്ല, പാചകത്തിലും ശ്രേഷ്ഠർ ; ഭക്ഷ്യമേള വേറിട്ട അനുഭവമായി

> **Lead Summary:** **പാനൂർ: **അദ്ധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി പാനൂർ ഉപജില്ലയിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെ നേതൃത്വത്തിൽ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് നടത്തിയ ഭക്ഷ്യ മേള വേറിട്ട അനുഭവമായി. പാനൂർ കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂളിലാണ് വേറിട്ട ഭക്ഷ്യമേള നടന്നത്.

## Article Content

**പാനൂർ: **അദ്ധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി പാനൂർ ഉപജില്ലയിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെ നേതൃത്വത്തിൽ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് നടത്തിയ ഭക്ഷ്യ മേള വേറിട്ട അനുഭവമായി. പാനൂർ കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂളിലാണ് വേറിട്ട ഭക്ഷ്യമേള നടന്നത്.

ആധുനിക കാലത്തെ ഫാസ്റ്റ് ഫുഡ്‌ സംസ്കാരത്തിൽ നിന്ന് നമ്മുടെ തലമുറയെ പോഷക സമൃദ്ധ മായ നാടൻ ഭക്ഷ്യ സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യ മിട്ടുകൊണ്ടുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. പഠിപ്പിക്കാൻ മാത്രമല്ല നല്ല നാടൻ പാചകരീതികളും തങ്ങൾക്ക് വഴങ്ങുമെന്ന് അധ്യാപകർ തെളിയിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്തു. ഹരീഷ് കടവത്തൂർ അധ്യക്ഷത വഹിച്ചു. ബി.പി.സി അബ്ദുൽ മുനീർ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരായ കെ. ജയഭാരതി, പി. ജിംഷ, പി.ഷഹീന, ആദം കുറ്റിയാടത്ത്, ആർ.വി ആനന്ദ്, പി.എം. ദീപ ദാസ്, കെ. രശ്മി, എം. ജിഗിഷ, കെ.പി.സായന്ത്, സി. ആദർശ്, അഷ്‌കർ, ഉജ്വൽ, അമയ,ട്രൈനർ മാരായ സി.പി.രജീഷ്, ഇ. അനന്ത നാരായണൻ, കെ. പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206068/the-teachers-of-panur-are-not-only-good-at-teaching-but-also-good-at-cookingthe-food-fair-was-a-unique-experience)