---
title: "സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും"
english_title: "Salute Alhikma;People coming to Panur station and policemen will now drink 'water'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206095/salute-alhikmapeople-coming-to-panur-station-and-policemen-will-now-drink-water"
published_at: "2024-05-18T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648cb8be7e66_Untitled-6_copy.jpg"
keywords: []
---

# സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

> **Lead Summary:** **ചമ്പാട്: **ചമ്പാട് അൽ ഹിക്മ എജ്യുക്കേഷൻ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാനൂർ പൊലീസ് സ്റ്റേഷനിൽ കുടിവെള്ള വിതരണത്തിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. പൊലീസുകാർക്കും, വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്നവർക്കും ഏത് സമയവും കുടിവെള്ളം ലഭ്യമാകും.

## Article Content

**ചമ്പാട്: **ചമ്പാട് അൽ ഹിക്മ എജ്യുക്കേഷൻ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാനൂർ പൊലീസ് സ്റ്റേഷനിൽ കുടിവെള്ള വിതരണത്തിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. പൊലീസുകാർക്കും, വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്നവർക്കും ഏത് സമയവും കുടിവെള്ളം ലഭ്യമാകും.

ചമ്പാട് നിന്നും ഒരു കുട്ടിയെ കാണാത്തതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ സ്റ്റേഷനിലെത്തി മണിക്കൂറുകൾ കാത്തിരുന്നപ്പോഴാണ് കുടിവെള്ളമില്ലാത്തതിൻ്റെ പ്രശ്നം അൽ ഹിക്മ പ്രതിനിധികൾ നേരിട്ടറിഞ്ഞത്. ഇതോടെ സ്റ്റേഷനിൽ വാട്ടർ പ്യൂരിഫയർ കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ചെയ്തു. പാനൂർ എസ്.ഐ രാംജിത്ത് അധ്യക്ഷനായി.കെ.കെ മണിലാൽ, കെ.വി നജീബ്, സമീർ കാട്ടി, നസീർ ഇടവലത്ത്, കെ.കെ ലത്തീഫ്, റാഷിദ് സ്വലാഹി എന്നിവർ സംസാരിച്ചു. കാസിം ഹാജി സ്വാഗതവും, ജനമൈത്രി എസ്.ഐ സുജോയ് നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകൾ ഉൾപ്പടെ 7 ഓളം സ്ഥാപനങ്ങളിൽ അൽ ഹിക്മ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206095/salute-alhikmapeople-coming-to-panur-station-and-policemen-will-now-drink-water)