---
title: "മഴ ചതിച്ചില്ല, മാഹി പാലം അറ്റകുറ്റപണി അവസാനിച്ചു ;  പാലം നാളെ രാവിലെ 6 ന് തുറക്കും."
english_title: "Rain didn't cheat, Mahi Bridge repairs completed;The bridge will open at 6am tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206070/rain-didnt-cheat-mahi-bridge-repairs-completedthe-bridge-will-open-at-6am-tomorrow"
published_at: "2024-05-18T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648acf1572d1_Untitled-5_copy.jpg"
keywords: []
---

# മഴ ചതിച്ചില്ല, മാഹി പാലം അറ്റകുറ്റപണി അവസാനിച്ചു ;  പാലം നാളെ രാവിലെ 6 ന് തുറക്കും.

> **Lead Summary:** **മാഹി:** ദേശീയപാതയിൽ മാഹിപ്പാലത്തിൽ നടക്കുന്ന അറ്റകുറ്റപണി അവസാനിച്ചു. മഴ തടസ്സമാവുന്നത് കണക്കിലെടുത്ത് കൂടുതൽ തൊഴിലാളികളെ വച്ച് ടാറിങ് പ്രവൃത്തി പൂർത്തിയാക്കിയതിന് ശേഷമാണ് നാളെ തുറക്കുന്നത്.

## Article Content

**മാഹി:** ദേശീയപാതയിൽ മാഹിപ്പാലത്തിൽ നടക്കുന്ന അറ്റകുറ്റപണി അവസാനിച്ചു. മഴ തടസ്സമാവുന്നത് കണക്കിലെടുത്ത് കൂടുതൽ തൊഴിലാളികളെ വച്ച് ടാറിങ് പ്രവൃത്തി പൂർത്തിയാക്കിയതിന് ശേഷമാണ് നാളെ തുറക്കുന്നത്.

കാലാവസ്ഥ കണക്കിലെടുത്ത് തിങ്കളാഴ്ച പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കൈവരികൾ പെയിന്റ് ചെയ്യുന്ന ജോലി അടുത്ത ദിവസം ആരംഭിക്കും.

ഏപ്രിൽ 28നു ആണ് പാലം പൂർ ണമായും അടച്ചത്. ആദ്യം 10നു തുറക്കും എന്നാണ് അറിയിച്ചത്. പിന്നീട് 19വരെ നീട്ടുകയായിരു ന്നു. ടാറിങ് പൂർണമായും അടർത്തി മാറ്റി നാലിൽ രണ്ട് എക്സ്‌പാൻഷൻ ജോയിന്റ് പൂർണമായും രണ്ടെണ്ണം ഭാഗികമായും മാറ്റി.

എക്സ്‌പാൻഷൻ ജോയിന്റ് കോൺക്രീറ്റ് കൃത്യമായി ചേരാൻ 10 ദിവസം വേണം എന്നതാണ് പാലം തുറക്കുന്നത് വൈകാൻ കാരണമായത്. ജോയിന്റുകൾ മാറ്റുന്ന ജോലി നീണ്ടു പോയതും പ്രശ്നമായി. പാലം അടച്ചത് ജനങ്ങൾക്ക് ദുരിതമായിരുന്നു. ബസുകൾ പാലത്തിന്റെ ഇരു ഭാഗങ്ങളിൽ സർവീസ് അവസാനിപ്പിച്ചു. യാത്രക്കാർ കനത്ത വേനലിൽ പാലം കടന്നു ഇരു ഭാഗത്തും എത്തിയത് ഏറെ പ്രയാസപ്പെട്ടാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206070/rain-didnt-cheat-mahi-bridge-repairs-completedthe-bridge-will-open-at-6am-tomorrow)