---
title: "കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം"
english_title: "Elderly woman killed in Kuttyati;It is alleged that the death was due to beating by the son-in-law"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206160/elderly-woman-killed-in-kuttyatiit-is-alleged-that-the-death-was-due-to-beating-by-the-son-in-law"
published_at: "2024-05-19T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66498de466676_6648eeabdd495_KUTTIADY.jpg"
keywords: []
---

# കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

> **Lead Summary:** കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട നിലയിൽ. കുറ്റ്യാടി മാവുള്ള ചാൽ കോളനിയിലെ ഖദീജ ഉമ്മയാണ് മരണപ്പെട്ടത്. ഊരത്ത് മാവുള്ളചാലിൽ മകൾ ഫാത്തിമയുടെ വീട്ടിൽ വെച്ചാണ് മരണം. മകളുടെ മകൻ്റെ മർദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഫാത്തിമയുടെ മകൻ ബഷീർ ഇവരെ പണത്തിനായി നിരന്തരമായി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

## Article Content

കുറ്റ്യാടിയിൽ മർദ്ദനമേറ്റ് വയോധിക കൊല്ലപ്പെട്ട നിലയിൽ. കുറ്റ്യാടി മാവുള്ള ചാൽ കോളനിയിലെ ഖദീജ ഉമ്മയാണ് മരണപ്പെട്ടത്. ഊരത്ത് മാവുള്ളചാലിൽ മകൾ ഫാത്തിമയുടെ വീട്ടിൽ വെച്ചാണ് മരണം. മകളുടെ മകൻ്റെ മർദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഫാത്തിമയുടെ മകൻ ബഷീർ ഇവരെ പണത്തിനായി നിരന്തരമായി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്നും പണം ചോദിച്ച് കൈപിടിച്ചു വട്ടം കറക്കിയെന്ന് ബഷീറിൻ്റെ മാതാവ് ഫാത്തിമ പറഞ്ഞു. കദിയുമ്മയുടെ കാലിൽ ഓപ്പറേഷൻ കഴിഞ്ഞിരുന്നു. മകൻ ലഹരി അടിമയാണെന്നും ആരോപിച്ചു.

പേര മകന്റെ മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് പോലീസ് വെളിപ്പെടുത്തി. പേരമകൻ ഒളിവിലാണ്. മൃതദേഹം കുറ്റാടി ഗവ: ആശുപത്രി മോർച്ചറിയിൽ. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

( കദിയുമ്മയുടെ മറ്റു മക്കൾ: പരേതയായ ഖദീജ പനമരം, നബീസ അടുക്കത്ത്, അബൂബക്കർ കാസർഗോഡ്, മൊയ്തീൻ വെള്ളമുണ്ട, ബീവി കാടാമ്പുഴ. മരുമക്കൾ: പരേതനായ മുഹമ്മദ്, സുഹറ, റാബിയ, അബ്ദുറഹിമാൻ. )

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206160/elderly-woman-killed-in-kuttyatiit-is-alleged-that-the-death-was-due-to-beating-by-the-son-in-law)