ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പത്താം ക്ലാസിൽ 99.47%; പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പത്താം ക്ലാസിൽ 99.47%; പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം
May 6, 2024 12:54 PM | By Rajina Sandeep

(www.panoornews.in)രാജ്യത്ത് ഐഎസ്‌സി - ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം. കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു.

www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാനാവും. ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളും ഐഎസ്‌സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. ഐസിഎസ്ഇ വിഭാഗത്തിൽ 7186 വിദ്യാര്‍ത്ഥികൾ പരീക്ഷയെഴുതി. ഇവരിൽ 3512 പേര്‍ ആൺകുട്ടികളും 3674 പേര്‍ പെൺകുട്ടികളുമായിരുന്നു. ഐഎസ്‌സിയിൽ 2822 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. 1371 ആൺകുട്ടികളും 1451 പേര്‍ പെൺകുട്ടികളുമായിരുന്നു.

ഐസിഎസ്ഇയിൽ സംസ്ഥാനത്ത് പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും ജയിച്ചു. എന്നാൽ ആൺകുട്ടികളിൽ 99.97% ആണ് വിജയം. ഐഎസ്‌സി വിഭാഗത്തിലും പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും സംസ്ഥാനത്ത് ജയിച്ചു. ആൺകുട്ടികളുടെ വിജയശതമാനം 99.85. ഐസിഎസ്ഇ വിഭാഗത്തിൽ സംസ്ഥാനത്ത് ഒരു കുട്ടിക്കും ഐഎസ്‌സി പ്ലസ് ടു വിഭാഗത്തിൽ രണ്ട് കുട്ടികൾക്കും ജയിക്കാനായില്ല.

ISC-ICSE Exam Result Declared: 99.47% in 10th Class;98.19% pass in class 12th

Next TV

Related Stories
ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 11:15 AM

ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷ്...

Read More >>
സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

May 18, 2024 09:05 PM

സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം'...

Read More >>
ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 07:25 PM

ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് തിക്കോടിയിൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥി...

Read More >>
പാനൂരിലെ അധ്യാപകർ പഠിപ്പിക്കാൻ മാത്രമല്ല, പാചകത്തിലും ശ്രേഷ്ഠർ ; ഭക്ഷ്യമേള വേറിട്ട അനുഭവമായി

May 18, 2024 06:40 PM

പാനൂരിലെ അധ്യാപകർ പഠിപ്പിക്കാൻ മാത്രമല്ല, പാചകത്തിലും ശ്രേഷ്ഠർ ; ഭക്ഷ്യമേള വേറിട്ട അനുഭവമായി

അദ്ധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി പാനൂർ ഉപജില്ലയിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെ നേതൃത്വത്തിൽ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് നടത്തിയ ഭക്ഷ്യ മേള...

Read More >>
Top Stories