---
title: "ഇരിട്ടിയിൽ വയോധികയ്ക്ക് അധ്യാപകനായ  ദത്തുപുത്രൻ രണ്ടുലക്ഷം നഷ്ട‌പരിഹാരം നല്‌കാൻ ഉത്തരവ്"
english_title: "Adopted son of a teacher in Iritti ordered to pay Rs 2 lakh compensation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206014/adopted-son-of-a-teacher-in-iritti-ordered-to-pay-rs-2-lakh-compensation"
published_at: "2024-05-18T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648705aa8ce7_download.jpg"
keywords: []
---

# ഇരിട്ടിയിൽ വയോധികയ്ക്ക് അധ്യാപകനായ  ദത്തുപുത്രൻ രണ്ടുലക്ഷം നഷ്ട‌പരിഹാരം നല്‌കാൻ ഉത്തരവ്

> **Lead Summary:** ****വയോധികയുടെ പരാതിയിൽ ദത്തുപുത്രൻ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്ലാൻ കോടതി ഉത്തരവ്. പെരുവംപറമ്പ് സ്‌കൂൾ മാനേജർ മനോജ് നിവാസിൽ കെ.കെ. യശോദ നൽകിയ പരാതിയിലാണ് പായം ഗ്രാമ ന്യായാലയം ന്യായാധിപ എം.ഷബീനയുടെ ഉത്തരവ്.

## Article Content

****വയോധികയുടെ പരാതിയിൽ ദത്തുപുത്രൻ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്ലാൻ കോടതി ഉത്തരവ്. പെരുവംപറമ്പ് സ്‌കൂൾ മാനേജർ മനോജ് നിവാസിൽ കെ.കെ. യശോദ നൽകിയ പരാതിയിലാണ് പായം ഗ്രാമ ന്യായാലയം ന്യായാധിപ എം.ഷബീനയുടെ ഉത്തരവ്.

പരാതിക്കാരിയു ടെ വീട്ടിൽനിന്ന് ദത്തുപുത്രൻ ജോഷിത്ത് കുമാറിനെ പുറത്താക്കാനും ഉത്തരവായി. ഇതുവരെ പരാതി ക്കാരി അനുഭവിച്ച പീഡന ങ്ങൾക്കാണ് നഷ്ടപരിഹാരം വിധിച്ചത്.

യശോദയ്ക്കും ഭർത്താവ് കെ.കെ. ബാലഗോപാല നും കുട്ടികൾ ഇല്ല. യശോദയുടെ സഹോദരിയുടെ മകനെ ഇവർ ദത്തെടുക്കുകയായിരുന്നു. ബാലഗോപാലൻ്റെ മരണശേഷം ജോഷിത് കുമാർ ഭീഷണിപ്പെടുത്തി സ്വത്ത് സ്വന്തമാക്കാൻ ശ്രമിച്ചുവെന്നാണ് യശോദയുടെ പരാതി. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് ജോഷിത്ത് കുമാർ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206014/adopted-son-of-a-teacher-in-iritti-ordered-to-pay-rs-2-lakh-compensation)