(www.panoornews.in) മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉടൻ ജയിലിനകത്താകുമെന്നും ഇല്ലെങ്കിൽ സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ. എം.ഷാജി. ദിവ സങ്ങൾക്കുള്ളിലോ, ആഴ്ച കൾക്കുള്ളിലോ സമൻസ് വരികയും അവർ അകത്താവുകയും ചെയ്യും.
നേരത്തെ നിയമസഭയിൽ വീണ വിജയനെതിരെ താൻ ഇക്കാര്യം ഉന്നയിച്ചപ്പോൾ എന്നെ കളളക്കേ സിൽ കുടുക്കുകയായിരുന്നു എൽ.ഡി.എഫ് ചെയ്തത്. എന്നാൽ താനിപ്പോഴും നിങ്ങൾക്കിടയിലുണ്ട്. ജയിലിലല്ലെന്നു മാത്രം. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ തെര ഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അ ദ്ദേഹം.
മുഖ്യമന്ത്രിക്കും മകൾക്കും സകല അന്വേഷണ ഏജൻസികളെയും പേടിയാണ്. അവർ നാട്ടിൽ ഒളിച്ചിരിക്കുകയാണ്. നാട്ടിലെ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യത്തിൽ എന്താണ് വീണയെ തള്ളി പ്പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു.
Veena Vijayan will be jailed soon, if not, CPM workers will pinch their ears;KM Shaji