---
title: "പൊയിലൂരിൽ കിണറുപണിക്കിടെ മണ്ണിടിഞ്ഞു ; കിണറ്റിൽ  അകപ്പെട്ട തൊഴിലാളികൾക്ക് രക്ഷകരായി പാനൂർ ഫയർഫോഴ്സ്, ഒഴിവായത് വൻ അപകടം"
english_title: "Landslide occurred during well work in Poilur;Pannur Fire Force rescued the laborers trapped in the well, a major accident was avoided"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199858/landslide-occurred-during-well-work-in-poilurpannur-fire-force-rescued-the-laborers-trapped-in-the-well-a-major-accident-was-avoided"
published_at: "2024-04-19T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66227e9d15437_vfvfvfvyyyyyyy.jpg"
keywords: []
---

# പൊയിലൂരിൽ കിണറുപണിക്കിടെ മണ്ണിടിഞ്ഞു ; കിണറ്റിൽ  അകപ്പെട്ട തൊഴിലാളികൾക്ക് രക്ഷകരായി പാനൂർ ഫയർഫോഴ്സ്, ഒഴിവായത് വൻ അപകടം

> **Lead Summary:** പൊയിലൂർ :പൊയിലൂർ നെല്ലിത്തറ പള്ളിക്കണ്ടി മുസ്തഫയുടെ വീട്ടിൽ പുതുതായി നിർമ്മിക്കുന്ന കിണറാണ് ഇടിഞ്ഞത്. അപകടത്തിൽ ചെക്യാട് കല്ലിന് താഴെയിലെ കുമാരൻ്റെ കാലൊടിഞ്ഞു. കല്ല് കാലിൽ വീണാണ് കുമാരന് പരിക്കേറ്റത്.

## Article Content

പൊയിലൂർ :പൊയിലൂർ നെല്ലിത്തറ പള്ളിക്കണ്ടി മുസ്തഫയുടെ വീട്ടിൽ പുതുതായി നിർമ്മിക്കുന്ന കിണറാണ് ഇടിഞ്ഞത്. അപകടത്തിൽ ചെക്യാട് കല്ലിന് താഴെയിലെ കുമാരൻ്റെ കാലൊടിഞ്ഞു. കല്ല് കാലിൽ വീണാണ് കുമാരന് പരിക്കേറ്റത്.

ഒപ്പം ജോലി ചെയ്തിരുന്ന പ്രദീപൻ, ഷാജി എന്നിവരും കിണറിൽ ഉണ്ടായിരുന്നു.. വിവരമറിഞ്ഞ് അസി. സ്റ്റേഷൻ ഓഫീസർ കെ.സി സുജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേന സ്ഥലത്ത് കുതിച്ചെത്തി. ഫയർ ആൻ്റ് റസ്ക്യു ഓഫീസർ ടി.കെ ശ്രീകേഷ് ചെയർനോട്ടിൽ കിണറ്റിൽ ഇറങ്ങി റസ്ക്യു നെറ്റിൻ്റെ സഹായത്തോടെ കുമാരനെ പുറത്തെത്തിച്ചു.

മറ്റുള്ളവർ കയർ വഴി തന്നെ പുറത്തുവന്നു. സീനിയർ ഫയർ ആൻറ് റസ്ക്യു ഓഫീസർ കെ.സുനിൽ, ഫയർ ആൻറ് റസ്ക്യു ഓഫീസർ മാരായ ജിജിത്ത് കുമാർ, പി.എം സുഭാഷ്, ടി.ഇ ജിജേഷ്, എ.എം അഖിൽ എന്നിവരും ഒപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വൻ അപകടമാണ് തലനാരിഴക്ക് വഴിമാറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199858/landslide-occurred-during-well-work-in-poilurpannur-fire-force-rescued-the-laborers-trapped-in-the-well-a-major-accident-was-avoided)