---
title: "പാനൂരിനടുത്ത് തൂവക്കുന്നിൽ  സൂപ്പർമാർക്കറ്റിൽ തീപ്പിടുത്തം ; 5 ലക്ഷം രൂപയുടെ നഷ്ടം"
english_title: "A fire broke out in a supermarket in Tuvakunnil near Panoor;5 lakh loss of Rs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202685/a-fire-broke-out-in-a-supermarket-in-tuvakunnil-near-panoor5-lakh-loss-of-rs"
published_at: "2024-05-02T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633c2b863e01_Untitled-15_copy.jpg"
keywords: []
---

# പാനൂരിനടുത്ത് തൂവക്കുന്നിൽ  സൂപ്പർമാർക്കറ്റിൽ തീപ്പിടുത്തം ; 5 ലക്ഷം രൂപയുടെ നഷ്ടം

> **Lead Summary:** ***പാനൂർ** *തൂവക്കുന്നിലെ റൂബി ഫ്രഷ് സൂപ്പർ മാർക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. ഉടൻ തന്നെ പാനൂർ ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തുകയായിരുന്നു. നാല് ഭാഗവും ഗ്ലാസ് കൊണ്ട് നിർമ്മിച്ച സൂപ്പർ മാർക്കറ്റിന് ഒരു ചെറിയ പ്രവേശന കവാടം മാത്രമെ ഉണ്ടായിരുന്നുള്ളു.

## Article Content

***പാനൂർ** *തൂവക്കുന്നിലെ റൂബി ഫ്രഷ് സൂപ്പർ മാർക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. ഉടൻ തന്നെ പാനൂർ ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തുകയായിരുന്നു. നാല് ഭാഗവും ഗ്ലാസ് കൊണ്ട് നിർമ്മിച്ച സൂപ്പർ മാർക്കറ്റിന് ഒരു ചെറിയ പ്രവേശന കവാടം മാത്രമെ ഉണ്ടായിരുന്നുള്ളു.

തീപ്പിടുത്തം ചെറുതായിരുന്നെങ്കിലും കനത്ത പുക നിറഞതിനാൽ കൃത്രിമ ശ്വാസം നൽകുന്ന ബേസെറ്റ് എന്ന ഉപകരണം ധരിച്ചാണ് ഫയർഫോഴ്സ് അംഗങ്ങൾ ഉള്ളിൽ കയറിയത്. കനത്ത പുക ഒഴിവാക്കാൻ തലശേരി ഫയർ യൂണിറ്റിൽ നിന്നും ബ്ലോവർ എന്ന ഉപകരണം എത്തിക്കുകയും ചെയ്തു.

ഇതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പാനൂർ അസി. സ്റ്റേഷൻ ഓഫീസർ കെ.സി സുജേഷ്, അസി. ഓഫീസർ കെ.ദിവുകുമാർ, ഫയർ ഓഫീസർമാരായ യു.എൻ സുരേഷ്, യുകെ രാജീവൻ, ടി.പി പ്രജീഷ്, കെ. അഖിൽ, പ്രജിത്ത് നാരായണൻ, പി.ഷാജി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202685/a-fire-broke-out-in-a-supermarket-in-tuvakunnil-near-panoor5-lakh-loss-of-rs)