പാനൂർ:(www.panoornews.in) എൽ ഡി എഫ് വടകര പാർലമെന്റ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നാളെ 5 മണിക്ക് പാനൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതിന്റെ ഭാഗമായി പാനൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നാളെ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.



മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് മഹാറാലി ഉദ്ഘാടനം ചെയ്യുന്നത്. 1) വൈകുന്നേരം 04.00 മണി മുതൽ രാത്രി 08.00 മണി വരെ കോഴിക്കോട് ഭാഗത്തു നിന്നും കൂത്തുപറമ്പ, മട്ടന്നൂർ, ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുഞ്ഞിപ്പള്ളി, തലശ്ശേരി, കതിരൂർ, കൂത്തുപറമ്പ വഴിയും, കൂത്തുപറമ്പ, മട്ടന്നൂർ, ഇരിട്ടി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കൂത്തുപറമ്പ കതിരൂർ തലശ്ശേരി വഴി കോഴിക്കോട് ഭാഗത്തേക്കും പോകേണ്ടതാണ്.
2) നാദാപുരം കല്ലിക്കണ്ടി, കടവത്തൂർ ഭാഗത്തു നിന്നും കൂത്തുപറമ്പ, മട്ടന്നൂർ വിമാനത്താവളം എന്നി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങർ പാറാട് കുന്നോത്തുപറമ്പ, ചെറുവാഞ്ചേരി കൂത്തുപറമ്പ വഴിയും തിരിച്ചും പോകേണ്ടതാണ്.
3) മേക്കുന്ന്, ഭാഗത്ത് നിന്നും കൂത്തുപറമ്പ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചൊക്ലി പന്ന്യന്നൂർ, താഴെ ചമ്പാട്, കൂറാറ മാക്കൂൽ പീടിക വഴി കൂത്തുപറമ്പ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്.
4)പൂക്കോം ഭാഗത്തുനിന്നും കൂത്തുപറമ്പ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പന്ന്യന്നൂർ, താഴെ ചമ്പാട്, കൂരാറ, മാക്കൂൽ പീടിക വഴി കൂത്തുപറമ്പ ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്
5) കോപ്പാലം ഭാഗത്തു നിന്നും കടവത്തൂർ പാറാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പന്തക്കൽ പള്ളൂർ ചൊക്ലി മേക്കുന്ന് പെരിങ്ങത്തൂർ വഴിയും തിരിച്ചും പോകേണ്ടതാണ്.
6) കോപ്പാലം ഭാഗത്തു നിന്നും കൈവേലിക്കൽ പുത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മേലെചമ്പാട് കൂരാറ മാക്കൂൽപീടിക അക്കാനിശ്ശേരി വഴിയും, തിരിച്ചും പോകേണ്ടതാണ്
7) കൂത്തുപറമ്പ ഭാഗത്തു നിന്നും കൈവേലിക്കൽ പുത്തൂർ പാറാട് കല്ലിക്കണ്ടി കടവത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുത്താറി പീടികയിൽ നിന്നും വരപ്ര,നിള്ളങ്ങൽ കൈവേലിക്കൽ വഴിയും പോകേണ്ടതാണ് മുഴുവൻ യാത്രക്കാരും 04.00 മണി മുതൽ 08.00 മണി വരെ പോലീസിന്റെ നിർദ്ദേശമനുസരിച്ച് മേൽപറഞ്ഞ വഴികളുപയോഗിച്ച് സുഖമമായ യാത്ര ഉറപ്പാക്കുന്നതിന് യാത്രക്കാർ സഹകരിക്കണമെന്ന് പാനൂർ പൊലീസ് അറിയിച്ചു.
Chief Minister Pinarayi Vijayan in Panur tomorrow for Maharalli of LDF
