---
title: "പെട്രോൾ ഒഴിച്ച് യുവതിയെയും മകനെയും കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ"
english_title: "An attempt was made to kill the woman and her son by pouring petrol on her;The youth was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199299/an-attempt-was-made-to-kill-the-woman-and-her-son-by-pouring-petrol-on-herthe-youth-was-arrested"
published_at: "2024-04-17T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f6d1f49fe1_download_(2).jpg"
keywords: []
---

# പെട്രോൾ ഒഴിച്ച് യുവതിയെയും മകനെയും കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

> **Lead Summary:** ****പോലീസ് സ്റ്റേഷനിൽ പരാതി നൽകി ജയിലിലാക്കിയ വൈരത്തിൽ യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം പൂഴിക്കോട്ട് പടി പാലക്കോട്ട് താഴേവീട്ടിൽ രതീഷിനെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

****പോലീസ് സ്റ്റേഷനിൽ പരാതി നൽകി ജയിലിലാക്കിയ വൈരത്തിൽ യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം പൂഴിക്കോട്ട് പടി പാലക്കോട്ട് താഴേവീട്ടിൽ രതീഷിനെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. ഏഴംകുളം വയല സ്വദേശിനിയെയും മകനെയും വീട്ടിൽ അതിക്രമിച്ച് കയറി പ്രതി മർദിച്ചു. അരമണിക്കൂർ കഴിഞ്ഞ് കുപ്പിയിൽ നിറച്ച പെട്രോളുമായി എത്തുകയായിരുന്നു. പെട്രോൾ യുവതിയുടെയും മകന്റെയും ശരീരത്ത് ഒഴിച്ച് ലൈറ്റർ എടുത്ത് കത്തിക്കും എന്ന് ഭീഷണി മുഴക്കി തിരികെ പോകുകയായിരുന്നു. തുടർന്ന് യുവതിയും മകനും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

രതീഷും യുവതിയും മുൻപ് സുഹൃത്തുക്കളായിരുന്നു. അകൽച്ചയെ തുടർന്ന് 2023-ൽ തന്നെ ഉപദ്രവിച്ചു എന്ന യുവതിയുടെ പരാതിയിൽ രതീഷിനെ അടൂർ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ്‌ ചെയ്യുകയും ചെയ്തിരുന്നു. ഇതിെൻറ വിരോധമാണ് യുവതിയെ ഇപ്പോൾ ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 23-ന് രാത്രി അടൂർ പറക്കോട് കോട്ടമുകളിലുള്ള ഓഡിറ്റോറിയത്തിന് സമീപത്തുകൂടി കടന്നുപോകുന്ന 110 കെ.വി. വൈദ്യുതി ലൈനിെൻറ ടവറിൽ കയറി ആത്മഹത്യാ ഭീഷണി ഉയർത്തിയ ആളാണ് രതീഷ്. ഒരു കുപ്പി പെട്രോളുമായിട്ടായിരുന്നു രതീഷ് അന്ന് ടവറിനു മുകളിൽ കയറിയത്.

ഇപ്പോൾ ആക്രമണത്തിനിരയായ യുവതിയെ കാണണമെന്നാവശ്യപ്പെട്ടാണ് രതീഷ് അന്ന് ടവറിന് മുകളിൽ കയറിയത്. രതീഷിെൻറ ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിട്ടും ഇയാൾ ടവറിൽനിന്ന്‌ ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം സുഹൃത്തായ യുവതിയെ പോലീസിെൻറയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സ്ഥലത്ത് എത്തിച്ചു.

പോലീസിെൻറ അഭ്യർഥനപ്രകാരം യുവാവിനോട് ടവറിൽനിന്ന്‌ ഇറങ്ങാൻ യുവതി ഫോണിൽകൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് മണിക്കൂറുകളുടെ ആശങ്കയ്ക്ക് വിരാമമിട്ട് രതീഷ് താഴെയിറങ്ങിയത്. അടൂർ എസ്.എച്ച്.ഒ. ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രതീഷിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199299/an-attempt-was-made-to-kill-the-woman-and-her-son-by-pouring-petrol-on-herthe-youth-was-arrested)