---
title: "സംസ്ഥാനത്ത് കുതിപ്പ് തുടർന്ന്  സ്വർണം ; വില 54,000 കടന്നു "
english_title: "Gold followed by a jump in the state;The price has crossed 54,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199069/gold-followed-by-a-jump-in-the-statethe-price-has-crossed-54000"
published_at: "2024-04-16T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e214aadf83_download_(1).jpg"
keywords: []
---

# സംസ്ഥാനത്ത് കുതിപ്പ് തുടർന്ന്  സ്വർണം ; വില 54,000 കടന്നു 

> **Lead Summary:** ** **സംസ്ഥാനത്ത് ഇന്ന് സ്വർണവില 54000 കടന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണവില കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര സ്വർണവില 2387 ഡോളറിലു൦, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഒരു പവന് ഇന്ന് 720 രൂപ വർദ്ധിച്ച് വിപണി വില 54360 രൂപയായി.

## Article Content

** **സംസ്ഥാനത്ത് ഇന്ന് സ്വർണവില 54000 കടന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണവില കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര സ്വർണവില 2387 ഡോളറിലു൦, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഒരു പവന് ഇന്ന് 720 രൂപ വർദ്ധിച്ച് വിപണി വില 54360 രൂപയായി.

നിലവിൽ സ്വർണാഭരണ ഉപഭോക്താക്കൾ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണം ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6795 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5690 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം  സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199069/gold-followed-by-a-jump-in-the-statethe-price-has-crossed-54000)