ഗൂഗിള്‍ പേയില്‍ നിന്നും ശബ്ദ സന്ദേശ ലഭിച്ചില്ല ; പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച വടകര സ്വദേശികൾക്കെതിരെ അന്വേഷണം ഊർജിതം

ഗൂഗിള്‍ പേയില്‍ നിന്നും ശബ്ദ സന്ദേശ ലഭിച്ചില്ല ;  പെട്രോൾ പമ്പ്  ജീവനക്കാരനെ ക്രൂരമായി  മർദ്ദിച്ച വടകര സ്വദേശികൾക്കെതിരെ അന്വേഷണം ഊർജിതം
Apr 15, 2024 02:08 PM | By Rajina Sandeep

വടകര: (panoornews.in) തലയോലപ്പറമ്പ് ഇല്ലി തൊണ്ടിന് സമീപമുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ കല്ലോലിക്കല്‍ ഫ്യൂവല്‍ സില്‍ ജീവനക്കാരനുമര്‍ദ്ദനം.

പമ്പിലെ ഗൂഗിള്‍ പേ യുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനമേറ്റു. ഇന്ധനം നിറയ്ക്കാനെത്തിയ വടകര സ്വദേശികളായ അജയ്‌സജി , അക്ഷയ് എന്നീ യുവാക്കളാണ് ജീവനക്കാരനെ മര്‍ദിച്ചത്. പമ്പ് ജീവനക്കാരന്‍ അപ്പച്ചനാണ് മര്‍ദ്ദനമേറ്റത്. ഗൂഗിള്‍ പേയില്‍ നിന്നും ശബ്ദ സന്ദേശ ലഭിച്ചില്ലെന്നാരോപിച്ചാണ് അക്രമം.

യുവാക്കളെ പിടിച്ചു മാറ്റാന്‍ ചെന്നവര്‍ക്കുനേരെയും ആക്രമണമുണ്ടായി. വിഷുദിനത്തില്‍ അര്‍ദ്ധരാത്രിയിലാണ് സംഭവം. പിന്നീട് യുവാക്കളോട് വിഷയം ചോദിക്കാന്‍ ചെന്ന വി.പി. ഷാ എന്നയാള്‍ക്ക് തലയോലപ്പറമ്പ് ടൗണില്‍ വച്ച് കുത്തേറ്റു. ഇയാളുടെ മുതുകിലാണ് കുത്തേറ്റത്.

സ്‌ക്രൂഡ്രൈവര്‍ പോലുള്ള വസ്തു കൊണ്ടുള്ള കുത്തേറ്റ ഇയാളുടെ മുറിവില്‍ എട്ടോളം തുന്നലിട്ടിട്ടുണ്ട്. സംഭവത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു. യുവാക്കള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Voice message not received from Google Pay;An investigation is underway against the natives of Vadakara who brutally beat up the petrol pump employee

Next TV

Related Stories
ഉഷ്ണതരംഗ സാധ്യത ;  സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

Apr 29, 2024 09:28 PM

ഉഷ്ണതരംഗ സാധ്യത ; സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി...

Read More >>
തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

Apr 29, 2024 07:22 PM

തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

ക്ഷേത്രം രക്ഷാധികാരി ഭാസ്ക്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാനടൻ കൃഷ്ണപ്രസാദ് ഉത്ഘാടനം...

Read More >>
വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

Apr 29, 2024 05:18 PM

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ....

Read More >>
Top Stories