വിവാഹം കഴിക്കരുതെന്നും, പിന്മാറണമെന്നുമുള്ള ഭീഷണി പ്രിവിയ വകവെച്ചില്ല ; വിഷുവിന് വരനെ കാണാൻ പോകും വഴി അരും കൊലപാതകം

വിവാഹം കഴിക്കരുതെന്നും, പിന്മാറണമെന്നുമുള്ള ഭീഷണി  പ്രിവിയ വകവെച്ചില്ല ; വിഷുവിന് വരനെ കാണാൻ പോകും വഴി അരും  കൊലപാതകം
Apr 15, 2024 11:32 AM | By Rajina Sandeep

(www.panoornews.in) പട്ടാമ്പിയിൽ സ്ത്രീയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പ്രിവിയയെ നേരത്തെ കൊലയാളി സന്തോഷ് മാസങ്ങൾക്കു മുൻപേ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. വിവാഹത്തിൽ നിന്ന് പിന്തിരിയണം എന്ന് സന്തോഷ് പ്രിവിയയോട് ആവശ്യപ്പെട്ടിരുന്നു.

പ്രതിശ്രുത വരനെ വിഷു ദിനത്തിൽ കാണാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഏറേ നേരെ കാത്തിരുന്നിട്ടും പ്രിവിയയെ കാണാത്തതിനാൽ വരനായ യുവാവ് പ്രിവിയ വരാൻ സാധ്യതയുടെ വഴിയിൽ യാത്ര ചെയ്തു. ഈ സമയത്ത് സന്തോഷ് തിടുക്കത്തിൽ പോകുന്നത് കണ്ടതായി യുവാവും മൊഴി നൽകിയിട്ടുണ്ട്. സന്തോഷിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായിരുന്നു പ്രിവിയ. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്.

ഇരുവരുടെയും ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. ഇന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും. പട്ടാമ്പി കൊടുമുണ്ടയിലാണ് പ്രവിയയെ സുഹൃത്ത് സന്തോഷ് കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തിക്കൊന്നത്. കുത്താൻ ഉപയോഗിച്ച് കത്തിയുടെ ഉറ, തീ കൊളുത്തിയ ലൈറ്റർ എന്നിവ സമീപത്തുണ്ട്. പ്രിവിയയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ സന്തോഷ് തന്നെ വിളിച്ചറിയിച്ചുവെന്നാണ് വിവരം.

ഇതിന് ശേഷം ബന്ധുവീട്ടിൽ അത്മഹ്യാശ്രമം നടത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആറു മാസം മുൻപ് വരെ പ്രിവിയ സന്തോഷിന്‍റെ കടയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ പ്രിവിയക്ക് വേറൊരു വിവാഹം ഉറപ്പിച്ചതാകാം സന്തോഷിനെ കൊലപാതകത്തിന് പ്രേരിപ്പിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സന്തോഷ്. ആദ്യ വിവാഹത്തിൽ പ്രിവിയയ്ക്ക് 12 വയസ്സുള്ള കുട്ടിയുണ്ട്. . ഈ മാസം 29നാണ് പ്രവിയയുടെ വിവാഹം നിശ്ചിയിച്ചിരുന്നത്.

Privia did not threaten not to marry and to withdraw;Arum murder on Vishu's way to meet the groom

Next TV

Related Stories
ഉഷ്ണതരംഗ സാധ്യത ;  സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

Apr 29, 2024 09:28 PM

ഉഷ്ണതരംഗ സാധ്യത ; സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി...

Read More >>
തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

Apr 29, 2024 07:22 PM

തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

ക്ഷേത്രം രക്ഷാധികാരി ഭാസ്ക്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാനടൻ കൃഷ്ണപ്രസാദ് ഉത്ഘാടനം...

Read More >>
വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

Apr 29, 2024 05:18 PM

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ....

Read More >>
Top Stories