---
title: "പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ  സ്മൃതി കുടീരങ്ങളിലെ അതിക്രമത്തിൽ  ഒരാൾ കസ്റ്റഡിയിൽ ; സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്"
english_title: "One person in custody for trespassing on memorial shrines of CPM leaders in Payyambalam;Police said that there is no politics in the incident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195429/one-person-in-custody-for-trespassing-on-memorial-shrines-of-cpm-leaders-in-payyambalampolice-said-that-there-is-no-politics-in-the-incident"
published_at: "2024-03-29T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606cc2d125f9_6606c68804b17_payyambalam.jpg"
keywords: []
---

# പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ  സ്മൃതി കുടീരങ്ങളിലെ അതിക്രമത്തിൽ  ഒരാൾ കസ്റ്റഡിയിൽ ; സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്

> **Lead Summary:** **കണ്ണൂർ: ** പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അക്രമത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയെ ആണ് കസ്റ്റ‍ഡിയിലെടുത്തിരിക്കുന്നത്.

## Article Content

**കണ്ണൂർ: ** പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അക്രമത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയെ ആണ് കസ്റ്റ‍ഡിയിലെടുത്തിരിക്കുന്നത്.

ഇയാൾ ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേ സമയം ഇയാളാണോ അതിക്രമം നടത്തിയത് എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല.

ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195429/one-person-in-custody-for-trespassing-on-memorial-shrines-of-cpm-leaders-in-payyambalampolice-said-that-there-is-no-politics-in-the-incident)