---
title: "ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണവുമായി മുന്നോട്ടു പോയാൽ മന്ത്രി ഗണേഷ് കുമാറിനെ വഴിയിൽ തടയുമെന്ന് സി.ഐ.ടി.യു"
english_title: "CITU said that Minister Ganesh Kumar will be stopped on his way if he goes ahead with the driving test reform"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195090/citu-said-that-minister-ganesh-kumar-will-be-stopped-on-his-way-if-he-goes-ahead-with-the-driving-test-reform"
published_at: "2024-03-28T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6605338a309d6_Untitled-5_copy.jpg"
keywords: []
---

# ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണവുമായി മുന്നോട്ടു പോയാൽ മന്ത്രി ഗണേഷ് കുമാറിനെ വഴിയിൽ തടയുമെന്ന് സി.ഐ.ടി.യു

> **Lead Summary:** മുഖ്യമന്ത്രി തന്ന ഉറപ്പു പാലിക്കാതെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടു പോയാൽ ഗതാഗതമന്ത്രി ഗണേഷ്കുമാറിനെ തെരുവിൽ തടയുമെന്ന് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) പ്രസിഡന്റ് കെ.കെ.ദിവാക രൻ.

## Article Content

മുഖ്യമന്ത്രി തന്ന ഉറപ്പു പാലിക്കാതെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടു പോയാൽ ഗതാഗതമന്ത്രി ഗണേഷ്കുമാറിനെ തെരുവിൽ തടയുമെന്ന് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) പ്രസിഡന്റ് കെ.കെ.ദിവാക രൻ.

പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അധ്യക്ഷത വഹിക്കു കയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മന്ത്രിയാണെന്ന കാര്യം ഗണേഷ്‌കുമാർ ഓർക്കണമെന്നും മന്ത്രിയെ നിയന്ത്രിക്കാൻ തൊഴിലാളി സംഘടനകൾക്കാവുമെന്നും കെ.കെ.ദിവാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195090/citu-said-that-minister-ganesh-kumar-will-be-stopped-on-his-way-if-he-goes-ahead-with-the-driving-test-reform)