ലൈംഗിക ചുവയുള്ള ചിത്രങ്ങൾ : കെ.കെ. ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ - എൽഡിഎഫ് പരാതി നൽകി

ലൈംഗിക  ചുവയുള്ള  ചിത്രങ്ങൾ : കെ.കെ. ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ - എൽഡിഎഫ് പരാതി നൽകി
Mar 28, 2024 10:49 AM | By Rajina Sandeep

വടകര : അതിരുവിട്ട് പ്രചാരണം. കെ.കെ. ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്താൻ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് തടയാൻ എൽഡിഎഫ് പരാതി നൽകി.

മുൻ മന്ത്രിയും വടകര പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.കെ ശൈലജ ടീച്ചറെ വടകര പാർലമെൻ്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത് മുതൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ കോൺഗ്രസ്സിൻ്റെ പ്രവർത്തകർ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിവിളിച്ചുകൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.

നമ്മുടെ പൊതു സമൂഹത്തിന് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത രീതിയിലുള്ള പദപ്രയോഗങ്ങളാണ് ടീച്ചർക്കെതിരെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പ്രേരണയോടെ പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അങ്ങേയറ്റം വൃത്തികെട്ട രീതിയിലുള്ള കമൻ്റുകളും മേസേജുകളും അതിന് പുറമെ കെ.കെ. ശൈലജ ടീച്ചറെയും മുഖ്യമന്ത്രി പിണറായി വിജയനെയും വ്യക്തിപരമായി അപമാനിച്ച്കൊണ്ട് ലൈംഗികചുവയുള്ള മോർഫ് ചെയ്ത ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്. 25/03/2024 ന് സോഷ്യൽ മീഡിയയിൽ Troll Republic- TR എന്ന ഗ്രൂപ്പിൽ Minhaj Km Paloli എന്ന ആൾ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത‌ത്‌ കെ.കെ. ശൈലജ ടീച്ചറിന്റെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഖം കാണിച്ച് സോഷ്യൽ മീഡിയായ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചിരിക്കുന്നു. ആയത് നിന്ദ്യവും നികൃഷ്ഠവും ഒരു മനുഷ്യൻ്റെ ധാർമികതയ്ക്ക് ഒരിക്കലും നിരയ്ക്കാത്തതുമാണ്

 കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട് അഭ്യർത്ഥിക്കുന്ന മേസേജുകൾക്ക് വൃത്തികെട്ട സംസ്‌കാര ശൂന്യമായ കമന്റുകളും വാലാട്ടിപ്പട്ടിയെന്ന് മറ്റും ചേർത്ത് പോസ്റ്റ് ചെയ്തിരിക്കുന്നു. ആഷിഖ് പുരമന്നൂർ എന്ന വ്യക്തി പൂതന, അഭിസാരിക എന്നും അഭിസംബോധന ചെയ്‌ത്‌ പോസ്റ്റ് ഇട്ടിരിക്കുന്നു. ഇത്തരത്തിൽ മേസേജുകളായും നോട്ടിഫിക്കേഷനുകളായും അശ്ലീലം കലർന്നതും സംസ്കാര കമന്റുകളായും ശൂന്യമായതും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുന്നതുമായ നിരവധി പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവോടും സമ്മതത്തോടും പ്രയരണയോടെയാണെന്നും വ്യക്തമാണ്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് തികച്ചും വിരുദ്ധവും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യവുമാണ്. ആയതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർ, കേരളാ മുഖ്യമന്ത്രി, ഡി.ജി.പി, ഐ.ജി, റൂറൽ എസ്.പി, ജില്ലാ കളക്ടർ എന്നിവരോട് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

മാന്യമായ പ്രചരണ രീതി സ്വീകരിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി സന്നദ്ധമാകണമെന്നും എൽഡിഎഫ് നേതാക്കൾ ഓർമ്മപ്പെടുത്തുന്നു. വാർത്താ സമ്മേളനത്തിൽ പി. മോഹനൻ മാസ്റ്റർ, വത്സൻ പനോളി (സി.പി.ഐ.(എം), എം.കെ. ഭാസ്ക്‌കരൻ (ആർ.ജെ.ഡി), ടി.കെ. രാജൻ മാസ്റ്റർ (സി.പി.ഐ), സി.കെ. നാണു (ജെ.ഡി.എസ്), വി. ഗോപാലൻ മാസ്റ്റർ (കോൺഗ്രസ്സ് എസ്), ടി.എം.കെ ശശീന്ദ്രൻ (ജനതാദൾ എസ്) എന്നിവർ പങ്കെടുത്തു.

Morphed images on social media - LDF complains

Next TV

Related Stories
സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത - ഷാഫി പറമ്പിൽ

Apr 27, 2024 11:02 AM

സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത - ഷാഫി പറമ്പിൽ

സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത - ഷാഫി...

Read More >>
കള്ളവോട്ട് ചെയ്തതിന്  അഭിഭാഷകൻ അറസ്റ്റിൽ എന്ന് വ്യാജ സന്ദേശം ; കേസെടുത്ത് ചെറുവാഞ്ചേരി പൊലീസ്

Apr 27, 2024 10:38 AM

കള്ളവോട്ട് ചെയ്തതിന് അഭിഭാഷകൻ അറസ്റ്റിൽ എന്ന് വ്യാജ സന്ദേശം ; കേസെടുത്ത് ചെറുവാഞ്ചേരി പൊലീസ്

കള്ളവോട്ട് ചെയ്തതിന് അഭിഭാഷകൻ അറസ്റ്റിൽ എന്ന് വ്യാജ സന്ദേശം...

Read More >>
കോഴിക്കോട്  കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 10:31 PM

കോഴിക്കോട് കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച...

Read More >>
ഉദ്യോഗസ്ഥ അനാസ്ഥയും, വോട്ടിംഗ് മെഷീൻ തകരാറും ; തലശേരി, പാനൂർ മേഖലകളിൽ പലയിടത്തും വോട്ടിംഗ് തുടരുന്നു

Apr 26, 2024 07:12 PM

ഉദ്യോഗസ്ഥ അനാസ്ഥയും, വോട്ടിംഗ് മെഷീൻ തകരാറും ; തലശേരി, പാനൂർ മേഖലകളിൽ പലയിടത്തും വോട്ടിംഗ് തുടരുന്നു

ഉദ്യോഗസ്ഥ അനാസ്ഥയും, വോട്ടിംഗ് മെഷീൻ തകരാറും ; തലശേരി, പാനൂർ മേഖലകളിൽ പലയിടത്തും വോട്ടിംഗ്...

Read More >>
Top Stories