ഫിബ്രവരി 29 ന് പിറന്നത് 4 കൺമണികൾ ; എന്നെന്നുമോർക്കാൻ വേറിട്ട സമ്മാനമൊരുക്കി കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്

ഫിബ്രവരി 29 ന് പിറന്നത് 4 കൺമണികൾ ;  എന്നെന്നുമോർക്കാൻ വേറിട്ട സമ്മാനമൊരുക്കി കണ്ണൂർ അഞ്ചരക്കണ്ടി  മെഡിക്കൽ കോളേജ്
Mar 4, 2024 02:57 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  29 ഫെബ്രുവരി 2024ന് മാതൃ ശിശു ആരോഗ്യവകുപ്പിൻ്റെ കീഴിൽ ജനനി പദ്ധതിയിൽ നടന്ന നാലു പ്രസവത്തോടനുബന്ധിച്ച് കണ്ണൂർ മെഡിക്കൽ കോളജ് അഞ്ചരക്കണ്ടിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ, ശിശുരോഗ വിദഗ്ദർ, നഴ്സുമാർ, നവജാത ശിശുക്കളുടെ മാതാപിതാക്കൾ എന്നിങ്ങനെ എല്ലാവരും അഹ്ലാദത്തിലാണ്. ഇത് ഒരു അസാധാരണ അവസരമാണ്. നാല് വർഷത്തിൽ ഒരിക്കൽ വരുന്ന ഫെബ്രുവരി 29 ന് ജനിച്ചതിനാൽ ഇവർക്ക് ജന്മദിനം കൊണ്ടാടാൻ 4 വർഷം കാത്തിരിക്കേണ്ടി വരും.

അതുകൊണ്ട് തന്നെ ഈ ഒരു ദിനം വളരെ സുപ്രധാനവും അത്യപൂർവവും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ആയിരുന്നു കൺമണികൾ. പ്രസവങ്ങളിൽ മൂന്നെണ്ണം സുഖപ്രസവവും ഒന്ന് സിസേറിയനും ആയിരുന്നു എന്ന് ഗൈനെകോളജി വിഭാഗം മേധാവി ഡോ രാജമ്മ രാജൻ അറിയിച്ചു

ഈ അവസരത്തിൽ ജന്മമെടുത്ത 4 കുട്ടികൾക്കും ഒരു പ്രത്യേക സമ്മാനമായി കണ്ണൂർ മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ ആരോഗ്യ പരിരക്ഷയുടെ ഭാഗമായി ഒരു വർഷത്തേക്ക് സൗജന്യ ഒ പി പരിശോധന ഉറപ്പ് വരുത്തുമെന്ന് നവജാത ശിശുരോഗ വിഭാഗ മേധാവി ഡോ പ്രസാദ് , ശിശു രോഗ വിഭാഗം മേധാവി ഡോ ഷൈന എന്നിവർ മാതാപിതാക്കളെ സന്തോഷപൂർവം അറിയിച്ചു. ലീപ്പ് വർഷത്തിൽ പിറന്ന കുട്ടികളുടെ സംഖ്യ വളരെ കുറവായതിനാൽ ഇത് ഒരു മഹാഭാഗ്യം എന്നാണ് കുട്ടികളുടെ മാതാപിതാക്കളും പറയുന്നത്.

4 Kanmanis were born on February 29;Kannur Ancharakandi Medical College prepared a special gift to remember

Next TV

Related Stories
പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

Apr 19, 2024 11:31 AM

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി...

Read More >>
കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Apr 19, 2024 09:12 AM

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു...

Read More >>
Top Stories


News Roundup