(www.panoornews.in) പൊന്ന്യത്തങ്കത്തിൻ്റെ മൂന്നാം നാളിൽ കതിരൂർ ഗുരുക്കൾ, തച്ചോളി ഒതേനൻ അനുസ്മരണം സംഘടിപ്പിച്ചു. കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പത്മശ്രീ മീനാക്ഷി ഗുരുക്കൾ വിശിഷ്ടാതിഥിയായി. ഉദ്ഘാടനത്തിനിടെ അങ്കത്തട്ടിൽ ഇരുവരും വാളുമേന്തി നിന്നത് വേറിട്ട കാഴ്ചയായി.
തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാ റാണി ടീച്ചർ അധ്യക്ഷയായി. സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, എ.കെ.ഷിജു, കീച്ചേരി രാഘവൻ, ടി.ടി.റംല,, എം. ഷീബ, അഡ്വ.സുരേഷ് സോമ എന്നിവർ പ്രസംഗിച്ചു കൊയിലാണ്ടി അൽ മുബാറക്ക് കളരി സംഘത്തിൻ്റെയും ദുബൈ കളരി ക്ലബിൻ്റെയും കളരിയും മോക്ഷ തിയേറ്ററിക്കലിൻ്റെ കളരി ഡാൻസും അരങ്ങേറി. രാഗവല്ലി കലാപരിപാടികളും അരങ്ങേറി.സ്പീക്കർ ഉപഹാര സമർപ്പണം നടത്തി.
Padma Shri Meenakshi Gurus with Footsteps, KK Shailaja Teacher MLA;A unique view of the gold