മാഹി:(www.panoornews.in) മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഇന്റെണ്‍ ഷിപ്പ് ചെയ്യുന്ന ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി 2022 ല്‍ മാഹിയില്‍ വന്നപ്പോള്‍ ഹൗസ് സര്‍ജന്മാരുടെ സ്‌റ്റൈപെന്റ് തുക 5000 ത്തില്‍ നിന്ന് 25,000 ആയി വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു .
എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഇത് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സൂചന സമരം നടത്തിയത് മാസംതോറും കിട്ടേണ്ട 5000 രൂപ പോലും കൃത്യസമയത്ത് നല്‍കുക നല്‍കുന്നില്ല. ഇന്റെണ്‍ഷിപ്പ് പൂര്‍ത്തിയാക്കി കോളേജില്‍ നിന്ന് ഇറങ്ങിയവര്‍ക്ക് മുഴുവനായി കിട്ടേണ്ട തു ക ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല.
മാഹി യാനം കാരക്കല്‍ ലക്ഷദീപ്,കേരളം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്ന ഹൗസ് സര്‍ജന്മാര്‍ ഇതുകൊണ്ട് ബുദ്ധിമുട്ടുകയാണെന്നും സമരക്കാര്‍ പറഞ്ഞു.
മുഖ്യ മന്ത്രി പറഞ്ഞ വാക്ക് ഉടന്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ഡോക്ടര്‍ പ്രസിഡന്റ് വാസ്മിക്ക് സെക്രട്ടറി സെബാ ജോസ് ലോര്‍ഡസ് എന്നിവര്‍ പറഞ്ഞു. എസ്.സെന്തമിഴ് സെല്‍വന്‍, വി പി അഷിത തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
No stipend for internship;Mahi Rajiv Gandhi Ayurveda Medical College, House Surgery students on strike