കൂത്തുപറമ്പ് :(www.panoornews.in) ചിട്ടി തട്ടിപ്പ് ദമ്പതികൾക്കെതിരെ കൂത്ത്പറമ്പിൽ വീണ്ടും കേസ് ചിട്ടി നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ സംഘത്തിന്റെ ഇരയിൽപ്പെട്ട ഒരാളുടെ പരാതിയിൽക്കൂടി പോലീസ് കേസ്.
മാനന്തേരി സത്രത്തിലെ സൂരജ് ഭവനിൽ കെ. രമയുടെ പരാതിയിൽ മാനന്തേരിയിലെ ഹരീന്ദ്രൻ, ഭാര്യ ജീന എന്നിവർക്കെതിരെയാണ് കേസ്. നേരത്തെ പലരും നൽകിയ പരാതികളിൽ ഇവർക്കെതിരെ കേസുണ്ട്.
മാനന്തേരി പോസ്റ്റോഫീസിനടുത്ത അക്ഷയ കേന്ദ്രത്തിൻ്റെ മറവിൽ നെസ്റ്റ് ഗ്ലോബൽ വില്ലേജ് എന്ന സൊസൈറ്റിയുടെ പേരിലാണ് ചിട്ടി തട്ടിപ്പ് നടത്തിയത്.
Chitty fraud;Another case against the couple in Koothparam