മലബാറിലെ പ്രശസ്ത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമാണ് പാനൂരിലെ തങ്ങൾ പീടികയിൽ സ്ഥിതി ചെയ്യുന്ന ജാമിഅഃ സഹ്റ. ജാമിഅഃ സഹ്റയുടെ കീഴിലുള്ള സ്ഥാപനങ്ങളായ സഹ്റ ഹൈ സ്‌കൂൾ, സഹ്റ ഹയർ സെക്കന്ററി സ്‌കൂൾ, സഹ്റ പബ്ലിക് സ്‌കൂൾ, സഹ്‌റ ആർട്‌സ് & സയൻസ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് 2002 മുതൽ 2023 വർഷങ്ങൾ വരെ പഠിച്ചിറങിയ പൂർവ വിദ്യാർത്ഥികളാണ് ഒത്തുചേർന്നത്.



ജാമിഅഃ സഹ്റ ചെയർമാൻ കെ. എസ് മുഹമ്മദ് മഹ്‌ദൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ ഐ എ എസ് മുഖ്യ അതിഥിയായി. തുടർന്ന് പൂർവ്വ വിദ്യാർഥികൾ തയ്യാറാക്കിയ മാഗസിന്റെ പ്രകാശന കർമ്മം നടന്നു. പ്രമുഖ സാഹിത്യകാരൻ രാജു കാട്ടുപുനം, മാധ്യമ പ്രവർത്തകൻ നൗഷാദ് അണിയാരം, റഫീഖ് പാലത്തായി, മാഗസിൻ പബ്ലിഷർ സി.എച്ച് മിഥ്ലാജ് എന്നിവർ സംസാരിച്ചു.
2002 മുതൽ 2023 വർഷങ്ങൾ വരെ സേവനം അനുഷ്ഠിച്ച അധ്യാപകരെ ആദരിക്കുന്ന സ്നേഹാദര ചടങ്ങ്, യു എ ഇ കമ്മിറ്റിയുടെ സ്കോളർഷിപ് പ്രഖ്യാപനം, പലസ്‌തീൻ ഐക്യധാർഡ്യ പരിപാടി, അനുസ്‌മരണ സമ്മേളനം, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു. എൻ. മുബഷിർ സ്കോളർഷിപ്പ് പ്രഖ്യാപനം നടത്തി. പ്രോഗ്രാം ചെയർമാൻ കെ. അക്‌ബർ അധ്യക്ഷനായി. കൺവീനർ കെ.പി മഞ്ചൂർ സ്വാഗതവും, പി.മുഹമ്മദ് നന്ദിയും പറഞ്ഞു
Sub-Collector Sandeep Kumar IAS says that Alumni reunions are good for schools;Zahra Global Alumni Meet Vibrant 23 kicks off with a bang
