പാനൂർ :(www.panoornews.in) കേരളത്തിന് കൃത്യമായി കേന്ദ്രം ഫണ്ട് നൽകുന്നുണ്ടെന്നും യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി. ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. കെ. ടി .ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് യുവമോർച്ച കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



കേന്ദ്രസർക്കാർ കേരളത്തിന് മുഴുവൻ ഫണ്ടും കൈമാറിയിട്ടുണ്ടെന്നും പ്രൊപ്പോസൽ നൽകുന്നതിന് അനുസരിച്ച് തുക അനുവദിക്കും എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ബിജെപി സംസ്ഥാന വക്താവ് അഡ്വ: വി.പി. ശ്രീപത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സി.പി. സംഗീത , എം. രത്നാകരൻ, കെ. കെ .ധനഞ്ജയൻ , രാജേഷ് കൊച്ചിയങ്ങാടി , സി.പി. ഷിജു എന്നിവർ സംസാരിച്ചു. രോഹിത്ത് റാം അധ്യക്ഷത വഹിച്ചു. നേരത്തെ ഗുരുസന്നിധി പരിസരത്തു നിന്നും പുറപ്പെട്ട ബഹുജന റാലി ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.പ്രകടനത്തിന് സി.കെ.കുഞ്ഞിക്കണ്ണൻ,അരുൺ മോഹൻ , രാരിഷ് , സി.കെ.സുരേഷ്ബാബു, വി.പി.ഷാജി , കെ.സി. വിഷ്ണു, .ഇ.പി. ബിജു, പി. ലിജീഷ്, ജസിൻ ലാൽ എന്നിവർ നേതൃത്വം നൽകി.
Yuva Morcha state president C. said that the chief minister's argument that the center is ignoring him is wrong.Praful Krishnan;
