ചെറുപുഴ: (www.panoornews.in) കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് കാർ യാത്രക്കാരന് പരിക്ക്. ചെറുപുഴ എടവരമ്പ് സ്വദേശി എരണക്കൽ എബിൻ (23) ആണ് പരിക്കേറ്റത്.ഇന്ന് രാവിലെ 7 മണിയോടെ പാടിച്ചാൽ മച്ചിയിൽ ആയിരുന്നു അപകടം. പരിക്കേറ്റ എബിനെ ഓടിക്കൂടിയ നാട്ടുകാരാണ് കാറിൽ നിന്നും പുറത്തെടുത്ത് ചെറുപുഴ സഹകരണ ആശുപത്രിയിലും പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും എത്തിച്ചത്.
വിവരമറിഞ്ഞ് പെരിങ്ങോത്ത് നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. പയ്യന്നൂരിലേക്കുള്ള യാത്രാമധ്യേയാണ് എബിൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ലോറി കാറിനു മുകളിൽ മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. ചെറുപുഴ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
Out of control, the lorry overturned on top of the car and the passenger was injured
