പാനൂർ :(www.panoornews.in) നവകേരള സദസിൻ്റെ പ്രചരണത്തിനായി പൂക്കോം മുതൽ കൂത്ത്പറമ്പ് വരെ നടത്തിയ മാരത്തോണിൽ കെനിയ പൗരനും നവകേരള സദസിൻ്റെ പ്രചാരണാർഥം കൂത്തുപറമ്പ് മണ്ഡലത്തിൽ നടന്ന മാരത്തോൺ മത്സരത്തിൽ കെനിയയിൽ നിന്നുള്ള കായികതാരവും പങ്കെടുത്തു.
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം ഫിറ്റ്നസ് കോച്ചായി പ്രവർത്തിക്കുന്ന ഐസക് കെനോയ് കൊമോൻ പൂക്കോം മുതൽ കൂത്തുപറമ്പ് വരെ ഓടിയത്.
രണ്ടാം സ്ഥാനം നേടി 3000 രൂപയും മെമൊൻ്റോയും കരസ്ഥമാക്കുകയും ചെയ്തു. എട്ടു മാസമായി ഇന്ത്യയിലുള്ള ഇദ്ദേഹം വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുള്ള മാരത്തോൺ മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ദീർഘദൂര ഓട്ടം ശാരീരിക ക്ഷമത വർധിപ്പിക്കുമെന്ന് കൊമോൻ പറഞ്ഞു. സമ്മാനം സ്വീകരിച്ചു കൊണ്ട് കൂത്തുപറമ്പ് മാറോളിഘട്ടിൽ മത്സര മികവിനെ പുകഴ്ത്തി ഇദ്ദേഹം സംസാരിക്കുകയും ചെയ്തു.
A #Kenyan #citizen also# participated in the #marathon from# Pookom to #Koothparamba for the #promotion of #Navakerala Sadas.
