പള്ളൂർ:(www.panoornews.in) പള്ളൂർ പോലീസ് സ്റ്റേഷനിൽ 2021ൽ പോക്സോ ആക്ട് വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ തലശ്ശേരി നിടുമ്പ്രം സ്വദേശി എം കെ ജ്യോതിലാലി(23)നെയാണ് പുതുച്ചേരി അതിവേഗ പോക്സോ കോടതി 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്.



പള്ളൂർ എസ് ഐ ആയിരുന്ന പി. പ്രതാപൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മാഹി സി.ഐ. എസ്. ആടലരശൻ ആയിരുന്നു.
സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ റോഷിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വക്കറ്റ് പച്ചിയപ്പൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
#POCSO #case in #Pallur;20 years #rigorous# imprisonment for a #native of# Nidumbram
