മാഹി:(www.panoornews.in) മാഹി പോലീസ് നടത്തിയ റെയ്ഡിൽ മുണ്ടോക്കിലെ ക്വാർട്ടേർസിൽ നിന്ന് ആറുപേർ ഹെറോയിനുമായി പിടിയിലായി. തലശ്ശേരി കാവുംഭാഗത്തെ മുനവർ ഫിറോസ് (25), വടകര ചോറോട് മുട്ടുങ്ങൽ അഫ്നാമ്പ് (32), വടകര വലിയ വളവിലെ ഷംനാദ് (30), കോഴിക്കോട് മങ്കാവിലെ അഷറഫ് (39), മങ്കാവ് വളയനാട് മുഹമ്മദ് റിയാസ് (34), തലശ്ശേരി ചിറക്കരയിലെ അനീഫ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് രാത്രി 11 മണിയോടെയാണ് മാഹി പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. ചെറു പായ്ക്കറ്റുകളിലായി 4.9 ഗ്രാം ഹെറോയിനാണ് പിടിച്ചത്. മാഹി എസ്.പി രാജശങ്കർ വെള്ളാട്ടിൻ്റെ നിർദ്ദേശമനുസരിച്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം, എസ്.ഐ റെനിൽ കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
#Six persons# arrested with #heroin, a #deadly #drug, in #Mahi